മുംബൈ:12 വയസുകാരിയെ വിവാഹം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 29കാരനെതിരെ കേസെടുത്തു.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം. പൻവേലിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിവരം പുറത്താകുന്നത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ശൈശവ വിവാഹം നടന്നത് ആറ് മാസം മുമ്ബായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.