കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. മൈസൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയത്.
കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബംഗളൂരുവില്‍ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്.
മാട്രിമോണിയല്‍ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് അക്ഷയ് വിവാഹാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിര്‍ബന്ധപ്രകാരം ഇരുവരും ഒരുമിച്ച് കോഴിക്കോട്ടെ ഫ്ലാറ്റില്‍ താമസം തുടങ്ങി. ഇവിടെ വച്ച് യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് അനേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു.