KeralaNEWS

ബില്ലില്‍ ഒപ്പിടുകേലാത്ത നാറി; ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മണി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.എം.മണി എംഎല്‍എയുടെ അസഭ്യ പരാമര്‍ശം. ഭൂനിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ 9ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെ അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയിലേക്കെത്തുന്നുണ്ട്. ഇതിനിടെയാണ് മുന്‍ മന്ത്രി കൂടിയായ മണി ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം.

ഗവര്‍ണറെ ‘നാറി’ എന്നു വിശേഷിപ്പിച്ച മണി, ഗവര്‍ണര്‍ എത്തുന്ന ദിവസം ജില്ല പ്രവര്‍ത്തിക്കാതിരുന്നാല്‍ പോരേ എന്നും അക്കാര്യം എല്‍ഡിഎഫ് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് അദ്ദേഹം ഇടുക്കിയിലെത്തുന്ന ഒന്‍പതിന് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Signature-ad

”ഒന്‍പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങളെല്ലാവരും കൂടി തിരഞ്ഞെടുത്ത് അയച്ചതല്ലേ ഈ ജനപ്രതിനിധികളെ? അവര്‍ പാസാക്കിയതാണു ആ നിയമം. അതില്‍ ഒപ്പിടുകേലാത്ത ആ നാറിയെ നിങ്ങള്‍ ഇവിടുത്തെ കച്ചവടക്കാര്‍ കൊണ്ടുവന്ന് പൊന്നുകൊണ്ട് പുളിശേരി വച്ചു സ്വീകരിക്കുക എന്നു പറഞ്ഞാല്‍, അതു ശുദ്ധ മര്യാദകേടാണ് എന്നാണ് എന്റെ അഭിപ്രായം.

നിങ്ങള്‍ ഇവിടുത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കണം. ഇവിടുത്തെ ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍. അതോ നിങ്ങള്‍ ഭൂട്ടാനില്‍നിന്ന് വന്നവരാണോ? അല്ലല്ലോ. ഇവിടുത്തെ കച്ചവടക്കാര്‍ എന്റെ സുഹൃത്തുക്കളാണ്. അവരോടു വഴക്കുള്ളതുകൊണ്ട് പറയുന്നതല്ല. ഇതു ശരിയല്ല. ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമൊന്നും ഉള്ളതല്ല. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ഇതാണ്” -എം.എം. മണി പറഞ്ഞു.

Back to top button
error: