KeralaNEWS

ഡിവൈഎസ്പി നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി;കേരള പോലീസിന് ഇത് ഏറെ അഭിമാനകരമായ മുഹൂർത്തം.

പത്തനംതിട്ട:  ഡിവൈഎസ്പി നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി.മൈലപ്ര കൊലപാതകം അന്വേഷിച്ചതും ഒരാഴ്ചക്കുള്ളിൽ തമിഴ്‌നാട്ടിൽ നിന്നും പ്രതികളെ പിടികൂടിയതും പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു.
പത്തനംതിട്ട മൈലപ്രയിൽ ജോർജ്ജ് ഉണ്ണുണ്ണി എന്ന വ്യാപരിയെ പട്ടാപകൽ  തൻ്റെ വ്യാപാര സ്ഥാപത്തിൽ വച്ച്  അതി ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം മാലയും, പണവും കവർന്നെടുത്ത പ്രതികളായ ബാല സുബ്രമണ്യൻ, മുരുകൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള തിരുട്ട് ഗ്രാമത്തിൽ  പോയി അതി സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്യുകയും ഈ കൊടും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനും ജയിലിൽ കിടന്ന് ഈ കുറ്റകൃത്യം  ആ സ്സൂത്രണം ചെയ്യുകയും ചെയ്ത നിരവധി കേസ്സുകളിൽ പ്രതിയുമായ  പത്തനംതിട്ട വലംചുഴി സ്വദേശി ” ക്വോർട്ടർ ” എന്നറിയപ്പെടുന്ന ഹാരിസ്സിനെ സമർത്ഥമായ കുറ്റാന്വേഷണ മികവിൽ അറസ്റ്റ് ചെയ്യുകയും ചെയ്തത് നന്ദകുമാറിന്റെ കൃത്യമായ ഇടപെടലുകൾ വഴിയായിരുന്നു.
മെഴുവേലി ബാങ്ക് മോഷണം, കാരണവർ വധക്കേസ്സ് തുടങ്ങി പല കേസുകളിലും തുമ്പ് ഉണ്ടാക്കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും ഉൾപ്പെടെ പലതവണ സാമർത്ഥ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി നന്ദകുമാർ.
സിസിടിവി  ഹാർഡ് ഡിസ്ക് നഷ്ടപ്പെടുകയും മറ്റ് പ്രധാന തെളിവുകൾ പോലും ഇല്ലാത്ത മൈലപ്ര ഉണ്ണുണ്ണി കൊലക്കേസ്സിലെ അന്തർ സംസ്ഥാന പ്രതികളെ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തതും ഇപ്പോൾ ഇദ്ദേഹത്തിന്റെ മറ്റൊരു നേട്ടമാണ്.

Back to top button
error: