IndiaNEWS

കേരളത്തിലെ വോഡഫോൺ ഐഡിയ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; നേട്ടം ജിയോയ്ക്ക് 

മുംബൈ: ഏറ്റവും പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിൽ പുതിയ വരിക്കാരെ നേടുന്നതില്‍ ജിയോ  9.22% വളര്‍ച്ച രേഖപ്പെടുത്തി.
ഒക്റ്റോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒൻപതിനായിരം (1,09,000) പുതിയ വരിക്കാരെ നേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, (2022 ഒക്റ്റോബര്‍ മുതല്‍ 2023 ഒക്റ്റോബര്‍ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വര്‍ധിച്ചു, 97.5 ലക്ഷത്തില്‍ നിന്ന് ഒരു കോടി ആറു ലക്ഷമായി. എയര്‍ടെല്‍ വരിക്കാരിലും 6.59% വര്‍ധനയുണ്ടായി, അഞ്ച് ലക്ഷത്തിലധികം വരിക്കാരെ ചേര്‍ത്തു.

Signature-ad

അതേസമയം വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്‍റെ വയര്‍ലെസ് ഉപഭോക്തൃ അടിത്തറയില്‍ 4.41 ശതമാനം കുറവുണ്ടായി.

പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്റ്റോബറില്‍ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവില്‍ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ 39% ജിയോ വരിക്കാരാണ്

Back to top button
error: