KeralaNEWS

പാലക്കാട്-അയോധ്യ സ്പെഷ്യല്‍ ട്രെയിൻ നാളെ, കുറഞ്ഞ ചെലവില്‍ രാമക്ഷേത്രം കണ്ടുമടങ്ങാം

പാലക്കാട്: പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുറപ്പെടും.

ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 7.10ന് പാലക്കാട് ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിൻ പുറപ്പെടുന്നത്. 3300 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടെ,  തുടങ്ങിയ സ്ഥലങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Signature-ad

കൂടാതെ, പാലക്കാട് – അയോധ്യ റൂട്ടില്‍ ഫെബ്രുവരി 2, 8,23, 18,23,28 എന്നീ തിയതികളിലും തിരികെ അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലക്കാടിന് ഫെബ്രുവരി 2, 9, 14, 19, 24,29, മാർച്ച്‌ 4 എന്നീതിയതികളിലും ട്രെയിൻ സർവീസ് നടത്തും.

അതേസമയം തിരുവനന്തപുരത്ത് നിന്നും അയോധ്യയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തും. ഫെബ്രുവരി 22 വ്യാഴാഴ്ച പുറപ്പെടുന്ന ട്രെയിനിന് വർക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവാ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Back to top button
error: