KeralaNEWS

അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം മെഡി. കോളജ് യൂറോളജി വിഭാഗം മേധാവിക്ക് സസ്പെന്‍ഷന്‍

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2013 മുതല്‍ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

Back to top button
error: