KeralaNEWS

വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം

കല്പറ്റ: വയനാട് വെള്ളാരംകുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കല്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ്  താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

Signature-ad

പരിക്കേറ്റവരെ കല്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: