LocalNEWS

എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം നടത്തി

മണർകാട്: എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം മാങ്ങാനം സെന്റ് മേരീസ് സൺഡേ സ്കൂളിൽ മണർകാട് കത്തീഡ്രൽ സഹവികാരി ഫാ.ജെ. മാത്യൂസ് മണവത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി വി പായ്ക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. കുര്യൻ പുതുതായി എത്തിയ കുരുന്നുകൾക്ക് പഠന കിറ്റുകൾ നൽകി സ്വീകരിച്ചു.

സൺഡേ സ്കൂളിൽ പ്രതിനിധി റോണി വർഗീസ് വാണിയപ്പുരക്കൽ, പി.ടി.എ പ്രസിഡണ്ടും പഞ്ചായത്ത് വാർഡ് മെമ്പറുമായ ബിനു മറ്റത്തിൽ, ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഇൻസ്പെക്ടർ പ്രിയ ജിജോ, ഡിസ്ട്രിക്ട് അധ്യാപക പ്രതിനിധി അരുൺ വർഗീസ് കൊല്ലംകുഴിയിൽ, പ്രിൻസി ഷിബു ചിറക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുകയും ചെയ്തു.

Back to top button
error: