MovieNEWS

‘ഗോള്‍ഡന്‍ ഗ്ലോബ്’ അമ്മാനമാടി ‘ഓപ്പണ്‍ഹെയ്മര്‍’; മികച്ച നടനും സംവിധായകനും ചിത്രവുമടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി

ലോസ് ഏഞ്ചല്‍സ്: 81 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്മറിലൂടെ ?ലഡ്വിഗ് ഗൊരാന്‍സണ്‍ നേടി.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ യോര്‍?ഗോസ് ലാന്‍തിമോസ് സംവിധാനം ചെയ്ത ‘പുവര്‍ തിങ്‌സ്’ ആണ് മികച്ച ചിത്രം. ഓപ്പണ്‍ഹെയ്മറില്‍ മികച്ച പ്രകടനം നടത്തിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് മികച്ച സഹനടന്‍. ‘കില്ലേര്‍സ് ഓഫ് ദി മൂണ്‍’ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്‌സറ്റണ്‍ മികച്ച നടിയായി.

Signature-ad

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാള്‍’ സ്വന്തമാക്കി. ‘ദി ബോയ് ആന്‍ഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ബാര്‍ബിയായി വേഷമിട്ട മാര്‍ഗറ്റ് റോബിയെ പിന്തള്ളി ‘പുവര്‍ തിങ്‌സി’ലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി.

Back to top button
error: