കൊച്ചി: ടൂറിസ്റ്റ് ഹോമിയില്‍ യുവതിക്ക് ക്രൂരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ ജോയി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. ഉടന്‍ മുറി ഒഴിയണമെന്ന ഉടമ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഡ്വാന്‍സ് തുക നല്‍കിയാല്‍ മുറിയൊഴിയാമെന്ന് യുവതിയും പറഞ്ഞു. തുടര്‍ന്ന് യുവതിയെ ബെന്‍ ജോയി മുഖത്തടിക്കുകയും മര്‍ദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടമയെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.