Month: January 2024

  • India

    ഐഎൻഎസ് കൊച്ചി ഉൾപ്പെടെ അറബിക്കടലില്‍  10 യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

    ന്യൂഡല്‍ഹി: ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം പതിവായതോടെ  അറബിക്കടലില്‍ ഇന്ത്യ 10 യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഡ്രോണ്‍ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും നേരിടാൻ ഐഎൻഎസ് കോല്‍ക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മര്‍മഗോവ, ഐഎൻഎസ് തല്‍വാര്‍, ഐഎൻഎസ് തര്‍ക്കാഷ് തുടങ്ങി ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകള്‍ ഉള്‍‌പ്പെടെയാണു നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എംക്യു-9ബി സി ഗാര്‍ഡിയൻ ഡ്രോണുകള്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്. നേരത്തെ ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുന്നതിനായി യുദ്ധക്കപ്പലുകൾ ഇറക്കി യുഎസ് ഉൾപ്പെടെയുള്ള  രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കിയിരുന്നു.

    Read More »
  • India

    സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി

    കൊച്ചി: സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി.തുടർന്ന് കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ തെലങ്കാനയില്‍ വെച്ചാണ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാവുന്നത്. പശ്ചിമഘട്ട മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ സോണ്‍ തലവനാണ് ഈ 60 കാരനെന്നാണ് പൊലീസ് പറയുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പൊലീസിന്റെയും എൻ.ഐ.എയുടെയും നോട്ടപ്പുള്ളിയായിരുന്നു. സഞ്ജയ് ദീപക് റാവുവിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

    Read More »
  • Kerala

    മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

    കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. 2010ൽ ബിഷപ്പായി നിയമിതനായ മാര്‍ റാഫേല്‍ തട്ടില്‍  2018ലാണ് തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്. 1980 ഡിസംബര്‍ 21നാണ് തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. 1956 ഏപ്രില്‍ 21ല്‍ തൃശൂരിലാണ് ജനനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് പദവി രാജിവെച്ച ഒഴിവിലാണ് പുതിയ സഭാ മേധാവിയെ തെരഞ്ഞെടുത്തത്.

    Read More »
  • Kerala

    പ്രവാസി നഴ്സ് ജെർലി സെബാസ്റ്റ്യൻ രചിച്ച ‘ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ’ പ്രകാശനം ചെയ്തു

    കാലടി: മലയാളി എഴുത്തുകാരിയും പ്രവാസി നഴ്‌സുമായ ജെർലി സെബാസ്റ്റ്യന്റെ ‘ഒരു മാലാഖയുടെ ഓർമ്മ കുറിപ്പുകൾ’ പ്രകാശനം ചെയ്തു. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ജെർലി സെബാസ്റ്റ്യൻ തന്റെ ബാല്യവും ജോലിയിലെ അനുഭവങ്ങളും രണ്ടു ഭാഗങ്ങളായി എഴുതിയതും ചെറുകഥാ സമാഹാരങ്ങളും ചേർത്താണ് പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നത് നടനും സംവിധായകനുമായ ശ്രീമൂലനഗരം പൊന്നൻ, എൽദോ വർഗീസിന് ആദ്യപ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു. ഫാ സെബാസ്റ്റ്യൻ തളിയൻ, ഫാ ജോയ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഗോടാ പബ്ലിക്കേഷൻസ് ആണ് പുസ്തകം വിപണിയിൽ എത്തിക്കുന്നത്. ആമസോണിലും പുസ്തകം ലഭ്യമാണ് ആസ്‌ട്രേലിയയിലെ ക്യുൻസ്ലാൻഡ് സർക്കാർ ആരോഗ്യവകുപ്പിൽ ജോലി ചെയ്ത് വരുന്ന ജെർലി സൺഷൈൻ കോസ്റ്റിലാണ് സ്ഥിര താമസം. തന്നെ വായനയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന, മലയാറ്റൂർ സ്കൂളിലെ റിട്ടയെർഡ് അധ്യാപകൻ കൂടിയായ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പുസ്തകം സമർപ്പിച്ച എഴുത്തുകാരി മകന്റെ വിവാഹ തലേന്നാണ് പുസ്തകം ജന്മനാട്ടിൽ വച്ച് പ്രകാശനം ചെയ്തത്. അമ്മയുടെ രചനകൾ പുസ്തകം ആക്കുവാൻ…

    Read More »
  • Kerala

    അടൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

    പത്തനംതിട്ട: അടൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പന്നിവിഴ സ്വദേശി ഗീതാ കുമാരി (49) ആണ് മരിച്ചത്. ഇവരുടെ തലയില്‍ കൂടി ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.കൂടെയുണ്ടായിരുന്ന ജലജ(48)യെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ബുധനാഴ്ച രാവിലെ 9.30ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

    Read More »
  • Sports

    പെപ്രയ്ക്ക് ഇരട്ടഗോൾ; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല വിജയം(3-1) 

    ഭുവനേശ്വർ: 2024 കലിംഗ സൂപ്പർ കപ്പിൽ ആരാധകർ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്. ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ മറ്റൊരു ഗോൾ നേടിയത്. മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. ഈ മാസം 15 ന് ജംഷദ്പുർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം

    Read More »
  • Sports

    ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈ സിറ്റി വിടുന്നു

    മുംബൈ: ഐഎസ് എല്ലില്‍ മികച്ച താരങ്ങളില്‍ ഒരാളായ ഗ്രെഗ് സ്റ്റുവടര്‍ട്ട് മുംബൈ സിറ്റി വിടുന്നു. ഈ ജനുവരി ട്രാൻസ്ഫര്‍ വിൻഡോയില്‍ അദ്ദേഹം ഐ എസ് എല്‍ വിടും. സ്കോട്ടിഷ് ലീഗില്‍ നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ടിന് ഓഫറുകള്‍ ഉണ്ട്.അത്  സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം. 2022ല്‍ ആയിരുന്നു ഗ്രെഗ് ജംഷദ്പൂര്‍ വിട്ട് മുംബൈ സിറ്റിയില്‍ എത്തിയത്. മുംബൈയെ ഷീല്‍ഡ് നേടുന്നതിനുൾപ്പടെ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂര്‍ ഐ എസ് എല്‍ ഷീല്‍ഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവര്‍ട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണില്‍ ജംഷദ്പൂരില്‍ സ്റ്റുവര്‍ട്ട് സംഭാവന ചെയ്തിരുന്നു.   സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമില്‍ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്.

    Read More »
  • India

    ശിവമോഗയില്‍ കുരങ്ങുപനി; 19-കാരി മരിച്ചു

    മൈസൂർ: ശിവമോഗയില്‍ കുരുങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു. ഹൊസനഗര സംപഘട്ടെ സ്വദേശിനി അനന്യയാണ് മരിച്ചത്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജനുവരി ഒന്നിന് അണുബാധയെത്തുടര്‍ന്നാണ് യുവതിയെ മക്ഗാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യപരിശോധനയില്‍ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീടുനടന്ന പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതോടെയാണ് യുവതിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. 53-കാരിയായ മറ്റൊരു സ്ത്രീകൂടി കുരുങ്ങുപനി ബാധിച്ച്‌ ചികിത്സയിലുണ്ട്. കഴിഞ്ഞമാസം 14-നാണ് ഇവരെ തീര്‍ഥഹള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • NEWS

    മാലിദ്വീപ് സന്ദര്‍ശിക്കാൻ ഓഫറുമായി ഖത്തര്‍ എയര്‍വെയ്സ്; പൊങ്കാലയുമായി ഇന്ത്യക്കാർ

    ദോഹ: ഇന്ത്യ – മാലിദ്വീപ് പ്രശ്നം പുകയുന്നതിനിടയിൽ മാലിദ്വീപിലേക്ക് ഓഫറുകൾ പ്രഖ്യാപിച്ച ഖത്തർ എയർവെയ്സിന്റെ പേജിൽ പൊങ്കാലയർപ്പിച്ച് ഇന്ത്യക്കാർ. മാലിദ്വീപ് സന്ദര്‍ശിക്കാനായി നറുക്കെടുപ്പിലൂടെ രണ്ടുപേരെ തിരഞ്ഞെടുക്കുന്നതായി പ്രഖ്യാപിച്ച ഖത്തര്‍ എയര്‍വെയ്‌സിന്റെ  ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യക്കാരുടെ കമന്റുകൾ നിറയുന്നത്.മാലിദ്വീപല്ല ലക്ഷദ്വീപ് സന്ദർശിക്കൂ  എന്നാണ് കൂടുതൽ കമന്റുകളും. നറുക്കെടുപ്പിലൂടെ രണ്ടുപേര്‍ക്ക് അഞ്ച് രാത്രി മാലിദ്വീപില്‍ ചെലവഴിക്കാം എന്നാണ് ഖത്തര്‍ എയര്‍വെയ്സ് നല്‍കിയിരിക്കുന്ന ഓഫര്‍. എന്നാല്‍  മാലിദ്വീപിനേക്കാൾ  ലക്ഷദ്വീപാണ് മെച്ചം എന്നാണ് ഇന്ത്യക്കാരായ യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തോടെയാണ് ഇന്ത്യ മാലിദ്വീപ് സംഘര്‍ഷത്തിന് ആരംഭമാക്കുന്നത്. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ മാലിദ്വീപിലെ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. എന്നാല്‍, ഈ സസ്പെൻഷൻ നടപടി കൊണ്ട് ഇന്ത്യയിലെ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കമുള്ള നിരവധി പ്രമുഖരാണ് ഇപ്പോള്‍ മാലിദ്വീപിനെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ടൂറിസം മേഖലയില്‍ വലിയ നഷ്ടമാണ്…

    Read More »
  • Social Media

    പ്രൊജക്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു, പിന്നാലെ അശ്ലീലം; യുവാവിന്റെ വീഡിയോ പുറത്തുവിട്ട് ആര്യ

    കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. സമൂഹ മാധ്യമത്തിലും ആര്യക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോണ്‍ കോള്‍ പങ്കുവച്ചിരിക്കുകയാണ് ആര്യ. കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളുടെ മൊബൈല്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. ‘ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്’ എന്നു പറഞ്ഞാണ് ആര്യ വിഡിയോ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍കോട് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് യുവാവ് ചോദിക്കുന്നത്. പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍, വീഡിയോയില്‍ വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ്…

    Read More »
Back to top button
error: