KeralaNEWS

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്.

2010ൽ ബിഷപ്പായി നിയമിതനായ മാര്‍ റാഫേല്‍ തട്ടില്‍  2018ലാണ് തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്. 1980 ഡിസംബര്‍ 21നാണ് തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. 1956 ഏപ്രില്‍ 21ല്‍ തൃശൂരിലാണ് ജനനം.

Signature-ad

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് പദവി രാജിവെച്ച ഒഴിവിലാണ് പുതിയ സഭാ മേധാവിയെ തെരഞ്ഞെടുത്തത്.

Back to top button
error: