Month: January 2024
-
Kerala
മൂന്നാം ഘട്ടത്തില്‍ മെട്രോ അങ്കമാലി വരെ, എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍; നെടുമ്പാശേരിയില്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍
എറണാകുളം: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്റ്റേഷന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിലുള്ള മെട്രോയുടെ എക്സ്റ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റര്‍ ദൂരത്തേയ്ക്ക് കൂടി മെട്രോ ഓടിയെത്തുമ്പോള്‍ ഒന്നാം ഘട്ടത്തിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാവും. കൊച്ചിയിലേക്ക് ട്രെയിന്‍ കൊണ്ടുവന്ന രാജര്‍ഷി രാമവര്‍മയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും.അത്തച്ചമയവും നൃത്ത രൂപങ്ങളുമാണ് സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനില്‍ 40000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്ക് നീക്കിവെയ്ക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
Read More » -
Kerala
മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെയെന്ന് സജി ചെറിയാന്‍; ഹീറോ ആക്കാനുള്ള ശ്രമമെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സംഘര്‍ഷത്തില്‍ കേസെടുത്ത് റിമാന്റില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാന്‍,എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണ് ഉള്ളതെന്നും താനടക്കമുള്ള ആളുകള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുതിയ നേതാക്കന്മാരെ സൃഷ്ടിക്കുകയാണെന്നും വിളയാതെ പഴുത്താല്‍ അധികകാലം നിലനില്‍ക്കില്ലെന്നും സജി ചെറിയാന്‍ പരിഹസിച്ചു. ”ആദ്യമായിട്ടാണോ ഒരു വിദ്യാര്‍ഥി യുവജനനേതാവ് ജയിലില്‍ പോവുന്നത്? എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണുള്ളത്? ആരുടെയെങ്കിലും ഫോട്ടോ ഇതുപോലെ മാധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ പുതിയ കുറെ നേതാക്കന്മാരെ സൃഷ്ടിക്കുകയാണ്” സജി ചെറിയാന്‍ പറഞ്ഞു. കേസില്‍ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എസ്എഫ്‌ഐയുടെയും, ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സമരവും പ്രക്ഷോഭവും നടത്തുമ്പോള്‍ ആര്‍ജ്ജവം വേണമെന്നും ജാമ്യം കിട്ടാന്‍ രാഹുല്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും…
Read More » -
Kerala
കളമശ്ശേരിയില്‍ അല്‍ഫാം മന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
എറണാകുളം: കളമശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പ്രശ്‌നമുണ്ടായ എട്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ വൈകിട്ട് കളമശേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് അല്‍ഫാം മന്തി ഖഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തും. ആലുവ ഭാഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കളമശേരി നഗരസഭ നടപടികള്‍ ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സക്ക് ശേഷം മുഴുവന്‍ ആളുകളും ആശുപത്രി വിട്ടുവെന്നാണ് വിവരം.
Read More » -
Kerala
75 ലക്ഷത്തിന്റെ ഭാഗ്യവാന്‍ ബംഗാളി; ദൗര്‍ഭാഗ്യമാകാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയംതേടി
മലപ്പുറം: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ ഇയാള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി വാടക ക്വര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസം. അശോക് എന്ന വിളിപ്പേര് മാത്രമേ എല്ലാവര്‍ക്കും അറിയൂ. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളായ രണ്ടു മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
Read More » -
Crime
വീട്ടുകാര്‍ അടുക്കളയില്‍, മുന്‍വാതില്‍ തുറന്നെത്തി കള്ളന്‍; പണവും പഴ്സുമായി ‘ഒറ്റപ്പോക്ക്’
പാലക്കാട്: വടക്കഞ്ചേരിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ഒറ്റ രാത്രിയില്‍ പന്തലാംപാടം, വാണിയംപാറ മേഖലകളിലെ വിവിധ ഇടങ്ങളിലാണ് കവര്‍ച്ചയുണ്ടായത്. പന്തലാംപാടം മയ്യത്താങ്കര ജാറത്തിലും വാണിയംപാറയിലെ ഒരു വീട്ടിലുമാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങള്‍ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്. വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ തടയാന്‍ വടക്കഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചിട്ട് ആഴ്ച ഒന്നാകുന്നേയുള്ളു. പക്ഷേ മോഷ്ടാക്കള്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. ഏറ്റവും ഒടുവില്‍ മയ്യത്താങ്കര ജാറത്തിലും , വാണിയംപാറ മേലെ ചുങ്കത്ത് തറയില്‍ അരുണിന്റെ വീട്ടിലുമാണ് ഒറ്റ രാത്രിയില്‍ മോഷണം നടന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു. മയ്യത്താങ്കര ജാറത്തില്‍ നിന്നും 8000 രൂപയാണ് നഷ്ടമായത്. അരുണിന്റെ വീട്ടില്‍ നിന്നും 10000 രൂപയും എംടിഎം കാര്‍ഡ് അടങ്ങിയ പേഴ്‌സും മോഷ്ടിച്ചു. രാത്രി ഒമ്പതരയോടെയാണ് ഇവരുടെ വീട്ടില്‍ മോഷണം നടന്നത്. ഈ സമയം അരുണും ഭാര്യയും അമ്മയും അടുക്കളയിലായിരുന്നു. മുന്‍വശത്തെ വാതില്‍…
Read More » -
Crime
ആറ്റിങ്ങലില്‍ പുലര്‍ച്ചെ വെട്ടേറ്റ് ചോരയില്‍ കുളിച്ചനിലയില്‍ യുവാവ്; ആദ്യം കണ്ടത് നടക്കാനിറങ്ങിയവര്‍
തിരുവനന്തപുരം:ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ കൊല്ലംപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് വെട്ടേറ്റ നിലയില്‍ യുവാവിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ, കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന കാമുകന്‍ അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
India
ഉത്തർപ്രദേശിൽ 5 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
ലക്നൗ:യുപിയിലെ അമോറയില്‍ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അടച്ചിട്ട മുറിയില്‍ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നതിനാൽ പലരും ഹീറ്ററുകളും മറ്റും കത്തിച്ചു വച്ചാണ് കിടന്നുറങ്ങുന്നത്.കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള അപകടങ്ങൾ ഇവിടെ നടന്നിരുന്നു.
Read More » -
Kerala
ജോലിക്കിടെ മരംമുറിക്കുന്ന ബ്ലേഡ് പൊട്ടി ദേഹത്തുപതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട്: തീപ്പെട്ടിക്കമ്ബനിയിലെ പണിക്കിടെ മരം മുറിക്കുന്ന ബ്ലേഡ് പൊട്ടി ദേഹത്തു പതിച്ച് തൊഴിലാളി മരിച്ചു. നെന്മേനി വലിയവീട്ടില്‍ ഗുരുവായൂരപ്പനാണ് (49) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഊട്ടറ ആലമ്ബള്ളം റോഡിലുള്ള ആര്‍.സി.എം. ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ മരം കീറുന്ന യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ബ്ലേഡിന്റെ ഭാഗം പൊട്ടി ഗുരുവായൂരപ്പെന്റ ഇടതുതോളില്‍ തട്ടുകയായിരുന്നു. കൈയുള്‍പ്പെടെ തോളിന്റെ ഒരു ഭാഗം ശരീരത്തില്‍നിന്നു അറ്റുപോയ നിലയില്‍ രക്തം വാര്‍ന്നുകിടന്ന ഗുരുവായൂരപ്പനെ ഉടൻ പാലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക്ക് കസ്റ്റഡിയില്‍; 78 വര്‍ഷം തടവ്
ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സ്ഥിരീകരണം. ഭീകപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സയീദിനെ വിട്ടുനല്‍കണമെന്ന് ഡിസംബറില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇയാളെ തേടുന്നുണ്ട്്. ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. പണം കടത്തു കേസിലാണ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയില്‍പ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാന്‍ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സയീദിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകന്‍ തല്‍ഹ സയീദ് ലഹോറിലെ സ്ഥാനാര്‍ഥിയാണ്. ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സ്ഥാപകനായ…
Read More » -
Kerala
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഈ മാസംതന്നെ; പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ പേരും പരിഗണനയില്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു എ ക്ലാസ് മണ്ഡലത്തില്‍ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതിനിടെയാണ് പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്. പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍…
Read More »