Month: January 2024
-
Sports
കലിംഗ സൂപ്പർ കപ്പ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍
ഭുവനേശ്വർ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്സി. മത്സരം സമനിലയിലേക്ക് നീങ്ങവേ 88-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി.എന്നാൽ രണ്ടാം പകുതിയുടെ 68-ാം മിനിറ്റില്‍ ഡാനിയേല്‍ ചീമ ജംഷഡ്പൂരിനായി സമനില ഗോള്‍ നേടി. 88-ാം മിനിറ്റിലെ സ്റ്റീവ് ആംബ്രിയുടെ ഗോള്‍ കൂടി ആയതോടെ ജംഷഡ്പൂര്‍ സൂപ്പർകപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിലേക്ക് നീങ്ങി. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.ഈ മാസം 15 ന് ജംഷഡ്എപൂർ ഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം
Read More » -
India
ഹൈദരാബാദ് – ചെന്നൈ ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്. – ചെന്നൈ ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി.ചെന്നൈയിലേക്കുള്ള യാത്രാമധ്യേ നംപള്ളി റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ പാളം തെറ്റിയത്. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുന്നതിനിടയില്‍, ട്രെയിൻ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നു. റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
Kerala
നെടുമ്ബാശ്ശേരി അത്താണിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു
കൊച്ചി: ദേശീയ പാതയിൽ നെടുമ്ബാശ്ശേരി അത്താണിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറില്‍ സയനയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല. അതേസമയം കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. കണയന്നൂര്‍ സ്വദേശി വിതുല്‍ (23) ആണ് മരണപ്പെട്ടത്.ബൈക്കുകള്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മരണപ്പെട്ട വിതുല്‍ ബൈക്കിന്‍റെ പുറകില്‍ ഇരിക്കുകയായിരുന്നു. കളമശേരി കുസാറ്റ് സിഗ്നല്‍ ജംഷനില്‍ ഉണ്ടായ മറ്റൊരപകടത്തില്‍ ബൈക്ക് കണ്ടയ്നര്‍ ലോറിയിലിടിച്ച് വട്ടേക്കുന്നം സ്വദേശി റിയാസ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read More » -
Kerala
എരുമേലി പേട്ട തുള്ളല്‍; കാഞ്ഞിരപ്പള്ളി താലൂക്കില്‍ ജനുവരി 12 ന് അവധി
എരുമേലി: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. അമ്ബലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്ബലത്തില്‍ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്.വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും.നൂറുകണക്കിന് ആളുകളാണ് പേട്ടതുള്ളൽ കാണാൻ ഓരോ സീസണിലും എരുമേലിയിൽ എത്തുന്നത്. അതേസമയം മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം.ഈ ദിവസങ്ങളില്‍ പമ്ബ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം…
Read More » -
Sports
മുംബൈ സിറ്റിയെ നേരിടാൻ ഗോകുലം കേരള
ഭുവനേശ്വർ: സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് മുംബൈ സിറ്റിയെ നേരിടും.ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ശ്രദ്ധേയമായ നീക്കം നടത്തിയതിനു ശേഷമാണ് സൂപ്പർ കപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്. ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടുമാണ് കലിംഗ സൂപ്പര്‍ കപ്പിനെ ക്ലബ് കാണുന്നത്. ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും.
Read More » -
Kerala
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ തന്നെ ടിക്കറ്റെടുക്കാം. ഇന്നലെ മുതല്‍ ഈ സേവനം ലഭ്യമാണ്. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത്, യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇനി മുതല്‍ യാത്ര ചെയ്യാനാകും. ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ.
Read More » -
Kerala
സവാദ് മട്ടന്നൂരിൽ രഹസ്യമായി ജീവിച്ചത് മരപ്പണിക്കാരന്‍ ഷാജഹാന്‍ എന്ന പേരിൽ, തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഐഎ
പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. മട്ടന്നൂർ ബേരത്ത് ഇയാള്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇവിടെ തന്നെയുള്ള വാടക വീട്ടിലായിരുന്നു താമസം. രണ്ടുമക്കളും ഭാര്യയുമൊത്താണ് താമസിച്ചുവന്നത്. രണ്ടാമത്തെ കുട്ടിയുണ്ടായത് അടുത്തിടെയാണ്. നേരത്തെ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ എന്‍ഐഎ 10ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലായ് പതിമൂന്നിനാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവിനും ശിക്ഷിച്ചിരുന്നു. ഇവര്‍ക്ക് നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയില്‍ നിന്ന് സവാദ്…
Read More » -
Kerala
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികൾ തട്ടി, 28കാരി നിലമ്പൂരിൽ അറസ്റ്റിലായി
റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതി തട്ടിയത് കോടികള്‍. ബിസിനസിനായി വായ്‌പ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും വിദേശത്തേയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞും ഒന്നരക്കോടിയോളം രൂപ തട്ടിയ നിലമ്പൂര്‍ അകമ്പാടം തരിപ്പയില്‍ ഷിബില (28) അറസ്റ്റിലായിരിക്കുന്നു. നിലമ്പൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്പലവയല്‍, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും ഷിബിലക്കെതിരെ കേസുകളുണ്ട്. ചെന്നൈ കോടതിയില്‍ വാറണ്ടും നിലനില്‍ക്കുന്നു. തട്ടിപ്പില്‍ കുടുങ്ങിയത് കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് വീട്ടുകാരെയും യുവതി വഞ്ചിച്ചു. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരില്‍ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പരാതിയിലാണ് ഷിബില ഇപ്പോൾ പിടിയിലായത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനായി വൻതുക റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയില്‍…
Read More » -
Kerala
കാസർകോട് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ അന്തരിച്ചു
കാസർകോട് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദിനെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തേ ആഞ്ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അവിവാഹിതനാണ്. പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വച്ച് കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ ജില്ലാ പഞ്ചായത് കള്ളാർ ഡിവിഷനിൽ നിന്നും വിനോദ് കുമാർ മത്സരിച്ചിരുന്നു. ഈ വർഷത്തെ ശബരിമല മണ്ഡലകാലത്തിൽ മാലയിട്ട വിനോദ് ദിവസങ്ങൾക്ക് മുമ്പാണ് ദർശനം നടത്തി തിരിച്ചെത്തിയത്. പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. പുല്ലൂർ എ യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉദയനഗർ ഗവ. ഹൈസ്‌കൂളിലായിരുന്നു ഹൈസ്കൂൾ വരെ പഠിച്ചത്. തുടർന്ന് നെഹ്റു കോളജിൽ ബിരുദം പഠനം പൂർത്തിയാക്കിയത്. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന…
Read More » -
India
34 കാരിയായ ബാങ്ക് മാനേജരെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, 24 കാരനായ കാമുകൻ അറസ്റ്റില്‍
ബാങ്ക് മാനേജരായ 34 വയസുള്ള യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനായ 24 കാരൻ അറസ്റ്റില്‍. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി സ്വദേശി ശുഐബ് ശെയ്ഖ് എന്ന 24 കാരൻ പൊലീസ് പിടിയിലായി. ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണ് കൊല്ലപ്പെട്ട ആമി. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. യുവതിയെ കാമുകന്‍ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. 2023 സെപ്റ്റംബറിലാണ് അമിത് കൗര്‍ വിവാഹമോചിതയായത്. ഇവര്‍ക്ക് ഒരുമകളുണ്ട്. ഇരുവരും ജന്മദിനം ആഘോഷിക്കാനാണ് ഹോട്ടല്‍ മുറിയില്‍ എത്തിയത്. അര്‍ധരാത്രിയോടെ ലോഡ്ജ് ജീവനക്കാര്‍, ശെയ്ഖ് ഹോട്ടല്‍ വിട്ട് പോകുന്നത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി മുറി തുറന്നപ്പോഴാണ് കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി…
Read More »