IndiaNEWS

ശിവമോഗയില്‍ കുരങ്ങുപനി; 19-കാരി മരിച്ചു

മൈസൂർ: ശിവമോഗയില്‍ കുരുങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു. ഹൊസനഗര സംപഘട്ടെ സ്വദേശിനി അനന്യയാണ് മരിച്ചത്.
മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ജനുവരി ഒന്നിന് അണുബാധയെത്തുടര്‍ന്നാണ് യുവതിയെ മക്ഗാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യപരിശോധനയില്‍ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീടുനടന്ന പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതോടെയാണ് യുവതിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.

Signature-ad

53-കാരിയായ മറ്റൊരു സ്ത്രീകൂടി കുരുങ്ങുപനി ബാധിച്ച്‌ ചികിത്സയിലുണ്ട്. കഴിഞ്ഞമാസം 14-നാണ് ഇവരെ തീര്‍ഥഹള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: