IndiaNEWS

62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം

ന്യൂഡൽഹി :വിസയില്ലാതെ ഇനി ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്ക്  യാത്രചെയ്യാം.ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ്  വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക്  യാത്രചെയ്യാനുള്ള അവസരം ഇന്ത്യക്കാർക്ക് ലഭിച്ചത്.
ഇതുപ്രകാരം ഖത്തർ, ഒമാൻ ,തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക, ഇറാൻ, ജോർദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ  പാസ്പോർട്ടുമായി ഇന്ത്യക്കാർക്ക്  യാത്രചെയ്യാൻ സാധിക്കും. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് ഇത്തരത്തിൽ യാത്രചെയ്യാനാവുക.
 

ഫ്രാൻസ്, ജർമനി, ഇറ്റലി, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകളാണ് ലോകത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും.

 

Signature-ad

റാങ്കിങിൽ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോർട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: