Month: January 2024

  • Kerala

    വരൾച്ച പിടിമുറുക്കുന്നു ;ഓരോ വേനൽക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നത്

    സമൃദ്ധമായ അനേകം നദികളും പുഴകളും മറ്റു ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ  കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു. കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നതായാണ് കേന്ദ്ര ഭൂജലബോർഡിന്റെ മുന്നറിയിപ്പ്..ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനമെന്ന് ഈ അടുത്ത കാലത്തായി നടത്തിയ കേന്ദ്ര സർവേയിലും വ്യക്തമാക്കുന്നുമുണ്ട്.ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ്  മുന്നറിയിപ്പ്!    ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടാവും.വരൾച്ചാ സമയത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുത്തക കമ്പനികളുടെ കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയും നാം അതിനെ ഇത്രയും കാലമായി പ്രതിരോധിച്ചുകൊണ്ടുമിരിക്കുന്നു!  …

    Read More »
  • Kerala

    കൈവെട്ട് കേസിലെ പ്രതി സവാദ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞത് മൂന്നിടങ്ങളിൽ, മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചത് അനാഥൻ എന്ന് പറഞ്ഞ് ; ഭാര്യ പോലും തിരിച്ചറിഞ്ഞില്ല

         കാസർകോട്: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര നൂലേരി മുടശ്ശേരി സവാദ്  (38) കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ 5 വര്‍ഷവും ഇരിട്ടി വിളക്കോട്ട് 2 വര്‍ഷവും മട്ടന്നൂര്‍ ബേരത്ത് 9 മാസവുമാണ് ഒളിവുജീവിതം നയിച്ചത്. മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും ഇയാൾ വിവാഹം കഴിച്ചത് അനാഥൻ എന്ന് പറഞ്ഞാണ്. ഓട്ടോഡ്രൈവറായ പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ വച്ചു പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. മഞ്ചേശ്വരം സ്വദേശിക്ക് വിവാഹപ്രായം എത്തിയ മൂന്നിലധികം പെൺമക്കൾ ഉണ്ടത്രേ. അനാഥനെന്ന് പറഞ്ഞതോടെ മനസലിഞ്ഞ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. 2016 ലാണ്   നിക്കാഹ് നടന്നത് വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്ത് ഭാര്യ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് വളപട്ടണത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇവിടെ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനു ശേഷം മരപ്പണി പഠിക്കാന്‍…

    Read More »
  • Social Media

    രാജസ്ഥാനിലുമുണ്ട് ‘കേരള’

    രാജസ്ഥാനിൽ ഒരു കേരള ! ഹിന്ദിയിൽ കേരളയെന്നാണെങ്കിലും ഇംഗ്ലീഷിൽ കൈർളയെന്നാണ് കൊടുത്തിരിക്കുന്നത്. മാർവർ ജോധ്പുർ റൂട്ടിൽ ആണ് ഈ കേരള. 16312 കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ്‌ ഉൾപ്പെടെയുള്ള ട്രെയിനുകൾ കടന്നുപോകുന്നത് ഇതിലെയാണ്.റെയിൽവേ സ്റ്റേഷന്റെ പേരും ‘കേരള’യെന്നാണ്!

    Read More »
  • Kerala

    പോയാൽ 400, കിട്ടിയാൽ 20 കോടി; ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് ജനുവരി 24ന് 

    20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന്റെ നറുക്കെടുപ്പ് ജനുവരി 24 ന് നടക്കും.പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില.  കഴിഞ്ഞ വർഷം 16 കോടിയായിരുന്നു  ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടിയും. ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒരു പ്രധാന ഹൈലൈറ്റ് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനത്തെ പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. ഒരു കോടിവച്ച് ഇരുപതുപേർക്കാണ് ഇത്തരത്തിൽ നൽകുക. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസ് ബമ്പറിൽ കോടിപതികൾ ആകുന്നത് ഇരുപത്തി മൂന്ന് പോരാണ്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം (ഓരോ സീരീസുകളിലും മൂന്ന് സമ്മാനം). 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം(ഓരോ സീരീസുകളിലും രണ്ട് സമ്മാനം). 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം.…

    Read More »
  • Kerala

    വിപണിയിൽ വിലയിടിഞ്ഞ് നേന്ത്രക്കായ; 5 കിലോ നൂറുരൂപ

    പത്തനംതിട്ട: വിപണിയിൽ നേന്ത്രപ്പഴത്തിന്റെയും  പച്ചക്കായുടെയും വിലയിടിഞ്ഞു. കിലോയ്ക്ക് 80 രൂപവരെ ഉയർന്നിരുന്ന നേന്ത്രപ്പഴത്തിന്റെ വില 35-40 രൂപയായി കുറഞ്ഞു. തൊരുവോര കച്ചവടത്തിൽ അഞ്ച് കിലോ നേന്ത്രക്കായ 100 രൂപയ്ക്ക് കിട്ടും. മറുനാടൻ തോട്ടങ്ങളിൽ നടക്കുന്ന വലിയതോതിലുള്ള വിളവെടുപ്പാണ് നാട്ടിലെ പഴം വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ നേന്ത്രക്കായ കേരളത്തിൽ എത്തുന്നത്. കിലോക്ക് 80 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം ഒറ്റയടിക്ക് 40ന് താഴേക്ക് കൂപ്പുകുത്തിയത് കര്‍ഷകരുടെ നടുവൊടിച്ചു.ഇന്നലെ 20  രൂപക്കാണ് പച്ചക്കായ വിറ്റത്.കര്‍ണാടകയില്‍നിന്ന് ‘നഗര’ എന്നുപേരുള്ളതും തമഴ്നാട്ടില്‍നിന്നും ‘മേട്ടുപാളയം’ എന്നു പേരുള്ളതും കേരള വിപണിയിലേക്ക് ഒരേസമയം കൂടുതല്‍ കടന്നുവന്നതാണ് നാടൻ നേന്ത്രകര്‍ഷകരുടെ നെഞ്ചത്തടിച്ചത്.

    Read More »
  • Sports

    മാരക്കാനയിലെ  കൈയാങ്കളി; അര്‍ജന്റീനയ്ക്കും ബ്രസീലിനും പിഴ ചുമത്തി ഫിഫ

    സൂറിച്ച്: അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയിലാണ് ഫിഫ അച്ചടക്ക സമിതിയുടെ നടപടി. ബ്രസീലിലെ വിഖ്യാത സ്റ്റേഡിയമായ മാരക്കാനയില്‍ നടന്ന പോരാട്ടത്തിനിടെയാണ് സംഭവം.ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത് കൈയാങ്കളിയിലാണ്  കലാശിച്ചത്. ബ്രസീലിന് ഏതാണ്ട് ഇന്ത്യന്‍ രൂപ നിരക്കിൽ 50 ലക്ഷത്തിനടുത്തും അര്‍ജന്റീനയ്ക്ക് 20 ലക്ഷത്തിനടത്തും പിഴയാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടെന്നു സമിതി വിലയിരുത്തി. സ്‌റ്റേഡിയത്തിനകത്തും പുറത്തും അര്‍ജന്റീന ആരാധകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും സമിതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയാണ് മത്സരം പുനരാരംഭിച്ചത്.…

    Read More »
  • Kerala

    കൊച്ചിയില്‍ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റിൽ 

    കൊച്ചി: നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. ചേരാനല്ലൂര്‍ വലിയമ്ബലത്തിന് സമീപമുള്ള പാരഡൈസ് ഇൻ ഹോട്ടലില്‍നിന്ന് 27.67 ഗ്രാം എം.ഡി.എം.എയും 41.40 ഗ്രാം കഞ്ചാവുമായി യുവതി ഉൾപ്പെടെ അഞ്ചുപേരാണ് അറസ്‌റ്റിലായത്. മലപ്പുറം കോട്ടക്കല്‍ കര്‍ത്തുമാട്ടില്‍ വീട്ടില്‍ സഫീല നസ്റിൻ (26),ആലുവ എടത്തല തുരുത്തുമ്മേല്‍പറമ്ബില്‍ വീട്ടില്‍ സനൂപ് (39), കോട്ടുവള്ളി സ്വദേശി നടക്കാപ്പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് (34) , മുപ്പത്തടം തണ്ടരിക്കല്‍ വീട്ടില്‍ ഷെമീര്‍ (44), കപ്പലിപ്പള്ളത്ത് കേളംപറമ്ബില്‍ വീട്ടില്‍ ഫസല്‍ (29) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനെല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഹോട്ടലില്‍ മുറിയെടുത്ത് വൻതോതില്‍ മയക്കുമരുന്ന് എത്തിച്ച്‌ ചെറിയ പാക്കറ്റുകളിലാക്കി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വൻകിട ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയിരുന്നത് സനൂപാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന്…

    Read More »
  • Kerala

    ഒന്നിലേറെ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട

    മുണ്ടക്കയം :ഒന്നിലേറെ ഉരുൾപൊട്ടലുകൾ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട.കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കാവാലി ഭാഗത്താണ് അനധികൃതമായി പാറമട പ്രവർത്തിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് നേതാവും, മുണ്ടക്കയം സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ വ്യക്തിയുടെ ഉടമസ്ഥതയിലാണ് പാറമട നടത്തുന്നത്. പ്രളയത്തോടൊപ്പം ഉരുൾപൊട്ടലും നടന്ന പശ്ചാത്തലത്തിൽ അനുമതിയുള്ള പാറമടകൾ നിർത്തിയ സാഹചര്യത്തിലാണ് ഇവിടെ അനധികൃതമായി പാറമടയുടെ പ്രവർത്തനം നടക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നടത്തുന്ന പാറമടയ്‌ക്കെതിരെ നാട്ടുകാർ രംഗത്ത് വരുകയും വില്ലേജിൽ പരാതി നൽകുകയും ചെയ്തിരുന്നു.തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു സ്റ്റോപ്പ്‌ മെമോ നൽകിയെങ്കിലും പാറമട നിർത്തി വെക്കാൻ യൂത്ത് കോൺഗ്രസ്സ് നേതാവ് തയ്യാറായിട്ടില്ല. തദേശ ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായിരുന്ന നേതാവിന്റെ അധികാര ബലത്തിലും ഗുണ്ടായിസത്തിലുമാണ് പാറമട പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

    Read More »
  • Kerala

    മൈലപ്രയിലെ വ്യാപാരിയുടെ വധം; ഹാര്‍ഡ് ഡിസ്ക്കിനായി അച്ചൻകോവിലാറ്റില്‍ തിരച്ചിൽ

    പത്തനംതിട്ട: മൈലപ്രയില്‍ കൊല്ലപ്പെട്ട വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയില്‍നിന്ന് പ്രതികള്‍ കടത്തിയ സി.സി ടി.വി ഹാര്‍ഡ്ഡിസ്ക്കിനായി അച്ചൻകോവിലാറ്റില്‍ തിരച്ചിൽ നടത്തി അന്വേഷണ സംഘം. ജോര്‍ജ് ഉണ്ണൂണ്ണിയുടെ കടയിലെ സി.സി ടി.വികള്‍ തകര്‍ത്ത സംഘം കൊലപാതകശേഷം ഹാര്‍ഡ് ഡിസ്ക്കുമായാണ് സ്ഥലംവിട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അച്ചൻകോവിലാറ്റില്‍ വലഞ്ചുഴി ഭാഗത്ത് ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.30ഓടെ അന്വേഷണ സംഘം പ്രതികളുമായി വലഞ്ചുഴി ഭാഗത്ത് എത്തുകയും തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘം നദിയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും ഹാർഡ് ഡിസ്ക് കിട്ടിയില്ല. തുടര്‍ദിവസങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടക്കും. വ്യാപാരി കൊല്ലപ്പെട്ട മൈലപ്രയിലെ പുതുവേലില്‍ സ്റ്റോഴ്സിലും ജോര്‍ജ് ഉണ്ണൂണ്ണിയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണമാല വില്‍ക്കാൻ ശ്രമിച്ചതും വിറ്റതുമായ പത്തനംതിട്ട നഗരത്തിലെ സ്വര്‍ണക്കടകളിലും തെളിവെടുപ്പിന് എത്തിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഓട്ടോ ഡ്രൈവറുമായ ഹാരിബ്, തമിഴ്നാട് സ്വദേശികളായ മുരുകന്‍, സുബ്രഹ്‌മണ്യന്‍, പത്തനംതിട്ട വലഞ്ചുഴി സ്വദേശി നിയാസ്…

    Read More »
  • Kerala

    എട്ടുകിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്നു പേർ പിടിയില്‍

    ആലപ്പുഴ: വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന എട്ടുകിലോ കഞ്ചാവുമായി  മൂവർ സംഘം അറസ്റ്റില്‍.ചാരുംമൂടാണ് സംഭവം. മലപ്പുറം പെരിന്തല്‍മണ്ണ രാമപുരത്ത് നെല്ലിശേരി അബ്ദുള്‍ ലത്തീഫ് (35), മാവേലിക്കര വള്ളിക്കുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് കുമാര്‍ (46), അടൂര്‍ പള്ളിക്കല്‍ പഴങ്കുളം പന്ത്രാക്കുഴി ഷാഹുല്‍ ജമാല്‍ എന്നിവരെയാണ് ആലപ്പുഴ എക് സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക്സ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എം. മഹേഷിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ചാരുംമൂട് പാലംമൂട് ജംഗ്ഷനു സമീപം താമസിക്കുന്ന നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായ ഖാൻ മൻസിലില്‍ ഷൈജുഖാൻ എന്നുവിളിക്കുന്ന ഖാൻ പി.കെയുടെ വീടിനു സമീപം ഇയാളുടെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടില്‍നിന്ന് 8.114 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുക്കുകയും ചെയ്തു. പത്തനംതിട്ട എക്സൈസ് ഇന്‍റലിജൻസ് ഇൻസ്പെക്ടര്‍ ബൈജു നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

    Read More »
Back to top button
error: