IndiaNEWS

വെറും 1799 രൂപ; യാത്രക്കാര്‍ക്ക് വമ്ബൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി:പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. ഇതിനായി ‘ടൈം ടു ട്രാവല്‍’ എന്ന പേരിലുള്ള പുതിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഈ ഓഫറില്‍ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും.

ഓഫര്‍ പ്രകാരം 2024 ജനുവരി 11 മുതല്‍ 2025 ജനുവരി 11 വരെ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.എയർലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

Signature-ad

ടൈം ടു ട്രാവൽ ഓഫറിന് പുറമേ, ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്കും പ്രത്യേക നിരക്ക് ഇളവുകൾ ലഭിക്കും. രാജ്യത്തെ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. 63 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ എക്സ്പ്രസ്, പ്രതിദിനം 365-ലധികം സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: