Month: January 2024
-
Sports
ഇന്നും മറക്കില്ല ഓസ്‌ട്രേലിയക്കാർ, ഇന്ത്യയുടെ നെവിൽ ഡിസൂസയെ
ദോഹ: ഖത്തർ ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ നെവിൽ ഡിസൂസയെ ഓർക്കാതിരിക്കുന്നതെങ്ങനെ !! അറുപത്തിയേഴു വര്‍ഷം മുൻപൊരു ഡിസംബര്‍ ഒന്നിനാണ് നെവില്‍ ഡിസൂസയുടെ വ്യക്തിഗത മികവില്‍ ആതിഥേയരായ ഓസ്ട്രേലിയയെ 4 – 2 ന് കീഴടക്കി ഇന്ത്യ ഒളിമ്ബിക് ഫുട്ബോളിന്റെ സെമിഫൈനലില്‍ ഇടം നേടിയത്. ഏഷ്യൻ കപ്പില്‍ ഇന്ന് ഇന്ത്യ പ്രബലരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്ബോള്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ആ വിജയം ഓര്‍ക്കാതിരിക്കുന്നതെങ്ങനെ, വിജയശില്‍പിയേയും. തൊട്ടു മുൻപത്തെ ഹെല്‍സിങ്കി ഗെയിംസില്‍ (1952) ആദ്യ റൗണ്ടില്‍ തന്നെ യുഗോസ്ലാവിയയോട് 1-10 ന് തോറ്റു നാണം കെട്ടിരുന്ന ഇന്ത്യക്ക് മെല്‍ബണില്‍ ആരും തരിമ്ബും സാധ്യത കല്‍പിച്ചിരുന്നില്ല . ക്യാപ്റ്റൻ സമര്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ പോലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം. പക്ഷേ കളി തുടങ്ങിയതോടെ കഥ മാറി. ഒൻപതാം മിനിറ്റില്‍ ഓസീസ് സെന്റര്‍ ബാക്കിനെ കബളിപ്പിച്ച് സമര്‍ ബാനര്‍ജി ഗോള്‍ ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്ത വോളി പോസ്റ്റില്‍ തട്ടി…
Read More » -
Sports
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി
ദോഹ: ഏഷ്യൻ കപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കുന്നത് വനിതാ റഫറി.യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരിയാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന വനിതാ റഫറി. യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിക്കും സൈഡ്‌ലൈനില്‍ ഉണ്ടാവുക. മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരാണ് സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിലും മാച്ച് ഒഫിഷ്യല്‍ ആയിരുന്നു.
Read More » -
India
2024 ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ്
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിര്‍മ്മല സീതാരാമൻ. മോദി സര്‍ക്കാരിനായി നിര്‍ണായക ഇടക്കാല ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുന്നതെന്നതിനാൽ സംസ്ഥാനങ്ങളും പ്രതീക്ഷയോടെയാണ് ബഡ്ജറ്റിനായി കാത്തിരിക്കുന്നത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വിലക്കയറ്റം നേരിടാനും നിലവിലുള്ള പണപ്പെരുപ്പ പ്രവണതകള്‍ പരിഹരിക്കാനും സാധ്യതയുള്ള നികുതി ഇളവുകള്‍ പോലുള്ള ധനപരമായ നടപടികള്‍ നടപ്പിലാക്കുന്നത് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബഡ്ജറ്റാണിത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള ഇടക്കാല ബഡ്ജറ്റാണ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി അവതരിപ്പിക്കുന്നത്.അതിനാൽ തന്നെ പുതിയ പ്രത്യക്ഷ നികുതി വ്യവസ്ഥയിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല.അതേസമയം റയിൽവെ മേഖലയിൽ കാര്യമായ ‘സംഭാവന’ നൽകുന്നതായിരിക്കും ഇടക്കാല ബഡ്ജറ്റെന്നാണ് സൂചന. മികച്ച…
Read More » -
NEWS
ഇസ്രായേൽ ആക്രമണം;ഗാസയിൽ 85 ശതമാനം ജനങ്ങളും ഭവനരഹിതരായതായി റിപ്പോർട്ട്
ഗാസ: ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രായേൽ പാലസ്തീൻ ആക്രമണങ്ങളില്‍ ഗാസയിൽ നൂറില്‍ ഒരാള്‍ എന്ന തോതില്‍ കൊല്ലപ്പെട്ടെന്നും 85 ശതമാനം ജനങ്ങളും ഭവനരഹിതരായെന്നും റിപ്പോർട്ട്. 23.7 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഒക്ടോബര്‍ ഏഴുമുതല്‍ ഇതുവരെ 23,357 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതായത് ഗാസ മുനമ്ബിലെ ജനസംഖ്യയുടെ ഒരുശതമാനം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 19 ലക്ഷം പേരാണ് ഇതുവരെ ഭവനരഹിതരായത്. അതായത്, മൊത്തം ജനസംഖ്യയുടെ 85 ശതമാനം പേരും ആക്രമണംമൂലം വീടില്ലാത്തവരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗാസയിലെ അഞ്ചില്‍ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് യു.എന്നിന് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ബോംബിങ് വഴിയുള്ള കൊലപാതകം പോലെ പട്ടിണിവഴിയുള്ള മരണവും ഗാസയിൽ റിപ്പോര്‍ട്ട്‌ചെയ്‌തേക്കാമെന്നും പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്.ഇസ്രായേലിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1200 ഓളം ആളുകളാണ് ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും സാധാരണ…
Read More » -
Kerala
സുരേഷ് ഗോപി ഇത്തവണയും തൃശൂര്‍ എടുക്കില്ല: ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ വാക്കുകൾ മിക്കപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരില്‍ ജയിക്കില്ല.ഒരുപാടു പേരെ ഹെല്‍പ്പ് ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി.എന്നാൽ ബിജെപിക്കാർ തന്നെ അദ്ദേഹത്തെ കാലുവാരും.ഇന്ത്യയിഹ ബിജെപി ജയിക്കുമായിരിക്കും.എന്നാലും തൃശൂര്‍ ഇത്തവണയും ബിജെപി എടുക്കില്ല. മോഡിക്ക് വികസന നയമുണ്ട്, പക്ഷെ സൗത്ത് ഇന്ത്യയില്‍ നിന്ന് ധാരളം വാര്‍ത്തകള്‍ പ്രധാനമന്ത്രിക്ക് എതിരെ വരുന്നുണ്ട്.പ്രത്യേകിച്ച് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും.ബിജെപി വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും അതിന് മുകളിലാണ് അണികളുടെ ഹിന്ദ്വത്വാവാദം. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് അടുത്തിടെ സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നായിരുന്നു സന്തോഷ് വര്‍ക്കി പറഞ്ഞത്. പിന്നാലെ നിഖില വിമല്‍, മഞ്ജു വാര്യര്‍, ഹണി റോസ് എന്നി താരങ്ങളേയും ഇഷ്ടമാണെന്ന് അറിയിച്ച് സന്തോഷ് എത്തിയിരുന്നു.
Read More » -
Kerala
കാറിനുള്ളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കോഴിക്കോട്
കോഴിക്കോട്: കാറിനുള്ളില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ചാണ് സംഭവമുണ്ടായത്. പേരാമ്ബ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്.കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തത്. ആദ്യം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു.80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read More » -
Sports
ഏഷ്യൻകപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്നിറങ്ങും
ദോഹ : ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും.ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 5 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മത്സരം. ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണെങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല.അതിനാൽത്തന്നെ ആവേശകരമായ മത്സരമായിരിക്കും ഇന്നത്തേതെന്ന് ഉറപ്പ്. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും പരാജയപ്പെട്ടിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും. പിന്നീട് ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ അല്‍ ഖോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലും ഇന്ത്യ നേരിടും. ഈ…
Read More » -
Sports
ഏഷ്യൻ കപ്പിന് വര്‍ണാഭ തുടക്കം; ഫലസ്തീനെ ചേര്‍ത്തുപിടിച്ച് ഉദ്ഘാടനം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഫലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അല്‍ ബത്താത്തിനെയും കൂട്ടിയാണ് ഖത്തര്‍ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ലെബനനെ ഖത്തര്‍ തകര്‍ത്തു. 3-0നാണ് ഖത്തറിന്റെ വിജയത്തുടക്കം. അക്രം ആതിഫ്, അല്‍മോയിസ് അലി എന്നിവരാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. അക്രം രണ്ട് ഗോളുകള്‍ നേടി. 80,000ലേറെ പേരാണ് ലുസൈലില്‍ ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള മത്സരം കാണാനുമായി എത്തിയത്.
Read More » -
Kerala
പ്രധാനമന്ത്രി എത്തുന്നു; ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക്
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുന്നതിനെ തുടര്‍ന്ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക്. അന്നേദിവസം ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്കും സമയക്രമം ഏര്‍പ്പെടുത്തി.ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങള്‍ക്കാണ് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേ സമയം നല്‍കിയിരുന്നതെങ്കിലും പലതും മാറ്റിവെച്ചു. അതുപോലെ വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
Read More »
