KeralaNEWS

പ്രധാനമന്ത്രി എത്തുന്നു; ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക് 

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുന്നതിനെ തുടര്‍ന്ന് രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്ക്.
 അന്നേദിവസം ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്കും സമയക്രമം ഏര്‍പ്പെടുത്തി.ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
 മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങള്‍ക്കാണ് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേ സമയം നല്‍കിയിരുന്നതെങ്കിലും പലതും മാറ്റിവെച്ചു. അതുപോലെ വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

Back to top button
error: