Month: January 2024

  • Kerala

    റേഷൻ വിതരണം മുടങ്ങും, സംസ്ഥാനത്തെ റേഷൻ ട്രാൻസ്‌പോര്‍ട്ടേഷൻ കരാറുകാർ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കിൽ

          സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും ഇന്ന് (ശനി) മുതൽ വീണ്ടും തടസപ്പെടും. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോര്‍ട്ടേഷൻ കരാറുകാര്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇന്ന് മുതല്‍ റേഷൻ വസ്തുക്കളുടെ ട്രാൻസ്‌പോര്‍ട്ടേഷൻ പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ്  കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്ന് കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. സര്‍ക്കാരില്‍ നിന്ന് കുടിശ്ശിക ലഭിക്കാത്തതാണ് പണിമുടക്കിന് കാരണമെന്നും പല തവണ  സര്‍ക്കാരിനെ സമീപിച്ചെങ്കിലും കുടിശ്ശിക നല്‍കാൻ തയ്യാറായില്ലെന്നും കുടിശ്ശിക തീര്‍ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കരാറുകാരുടെ സംഘടന അറിയിച്ചു.

    Read More »
  • NEWS

    വിത അറിയാത്തവന് വിത്ത് നൽകരുത്, ഓരോ ധാന്യമണിയും ക്രിയാത്മകമായി ഉപയോഗിക്കു; ജീവിതം അർത്ഥപൂർണമാകും

    വെളിച്ചം      ആ പിതാവ് തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി: “നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണം …” അദ്ദേഹം പറഞ്ഞു. അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി. അവനെ അയാള്‍ തന്റെ അനന്തരാവകാശിയാക്കി. വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം…

    Read More »
  • Local

    പത്തനംതിട്ട സ്വദേശിയായ പാസ്റ്ററുടെ മൃതദേഹം ഇടുക്കി- തമിഴ്നാട് അതിർത്തിയായ മന്തിപ്പാറയിൽ കത്തി കരിഞ്ഞ നിലയിൽ

          കട്ടപ്പന:  ഇടുക്കി കമ്പംമെട്ടിനു സമീപം മന്തിപ്പാറയിലെ തമിഴ്‌നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ പി വി എബ്രഹാമാണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ സ്വദേശിയാണ് ഇദ്ദേഹം. എബ്രഹാമിന്റെ മകൻ  മൃതദേഹം തിരിച്ചറിഞ്ഞു.   തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് അതിർത്തിയിലുള്ള കമ്പം പടിഞ്ഞാറൻ വനമേഖലയിലെ വനമേഖലയായ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി. സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചു. തുടർന്ന് കമ്പം സൗത്ത് പൊലീസ് വനമേഖലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹത്തിന് രണ്ട് ദിവസത്തെ…

    Read More »
  • Kerala

    എം.ടി പിണറായി വിജയനെ വിമർശിച്ചോ…? എന്താണദ്ദേഹം പറഞ്ഞത്…? കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവെൽ വേദിയിലെ എം.ടി വാസുദേവൻ നായരുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം

     അന്ധൻ ആനയെ കണ്ടതുപോലെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലെ  എം.ടി  വാസുദേവൻ നായരുടെ പ്രസംഗം ഓരോരുത്തരം ദുർവ്യാഖ്യാനം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രസംഗത്തിന്റെ പൂർണ രൂപം ചുവടെ:     “ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിൽ എത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി. ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം…

    Read More »
  • Kerala

    ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കുഴഞ്ഞു വീണു മരിച്ചു

            കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇടക്കുളങ്ങര, മണ്ണേൽ വീട്ടിൽ, സലിം മണ്ണേൽ (60) യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. പാലോലിക്കുളങ്ങര ജമാ അത്ത് പ്രസിഡൻ്റ് കൂടിയായ സലിം ഇന്ന് (വെള്ളി) വൈകിട്ട് ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: ഷീജ സലിം ,മക്കൾ: സജിൽ (കോൺട്രാക്ടർ ), വിജിൽ (ഗൾഫ്) മരുമക്കൾ: ശബ്ന, തസ്നി

    Read More »
  • India

    ബൈക്കപകടത്തിൽ ഡൽഹിയിൽ മരിച്ച മലയാളി യുവാക്കളുടെ സംസ്ക്കാരം ശനിയാഴ്ച

         ന്യൂഡൽഹി: ബൈക്കപകടത്തിൽ പരിക്കേറ്റ് രണ്ടു മലയാളി യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ഡൽഹിയിലെ ഹരിനഗർ റൗണ്ട് എബൗട്ടിൽ വച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരും ചികിത്സയിലായിരുന്നു. പവന് തലയ്ക്കും അശ്വിന് നെഞ്ചിനുമാണ് പരിക്കേറ്റത്. പവൻ ​ഗം​ഗാറാം ആശുപത്രിയിലും അശ്വിൻ എൽഎൻജെപി ആശുപത്രിയിലുമാണ് ചികിത്സ തേടിയതെങ്കിലും ഇരുവരും മരണത്തിനു കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടു പോയി. സംസ്കാരം ശനിയാഴ്ച നടക്കും. അശ്വിന്റെ സംസ്കാരവും  ശനിയാഴ്ച നടക്കും.

    Read More »
  • Movie

    മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബ’നിലെ ‘മദഭാരമിഴിയോരം’ ഗാനത്തിന്റെ വീഡിയോ കാണാം

    സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി.എസ് റഫീഖ് എഴുതിയ ‘മദഭാരമിഴിയോരം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി ഈ ഗാനം നിലകൊള്ളുന്നു എന്ന് ഗാനത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രകടിപ്പിച്ച് ഗായിക പ്രീതി പിള്ള പറഞ്ഞു: “സിനിമയ്‌ക്കുള്ളിൽ ഈ ഗാനം വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു, എല്ലാ ശ്രോതാക്കൾക്കും ഒരു പോലെ ഈ ഗാനം ഇഷ്ടപെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സംഗീത ആവിഷ്‌കാരത്തിലെ അതുല്യമായ പരീക്ഷണമായി ഇത് നിലകൊള്ളുന്നു. എന്റെ കരിയറിൽ ഈ ഗാനത്തിന് പ്രാധാന്യമുണ്ട്” “ഈ പാട്ടിനു വേണ്ടി ധാരാളം എക്സ്പെരിമെന്റ്സും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഒരു ഗായിക മാത്രമല്ല ഒരു വോക്കൽ പ്രൊഡ്യൂസർ ആയി കുറെ ബഹുമാന്യരായ ആർട്ടിസ്റ്റിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടയിൽ ഈ ഗാനം ഹിന്ദിയിൽ എഴുതാനുള്ള അവസരം…

    Read More »
  • Kerala

    കൊല്ലത്ത് ട്യൂഷന് പോയ പെണ്‍കുട്ടിയെ തലയ്ക്കടിച്ച്‌ വീഴ്ത്തി ആഭരണങ്ങൾ കവർന്നു

    കൊല്ലം: ട്യൂഷന് പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നു. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയായിരുന്നു ആക്രമം. റോഡുവക്കിലെ ഒരു പോസ്റ്റില്‍ അവശയായി ചാരി ഇരിക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടത് നാട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് തന്നെ ഒരുസംഘം ആക്രമിച്ചെന്നും തലയ്ക്കടിയേറ്റെന്നും ആഭരണങ്ങൾ നഷ്ടമായെന്നും പെണ്‍കുട്ടി പറഞ്ഞത്. അതേസമയം സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചുവെന്നും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അടുത്തിടെയാണ് കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വൻ തുക മോചനദ്രവ്യമാവശ്യപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയെ ഉപേഷിച്ചനിലയില്‍ കണ്ടെത്തുകയായിരന്നു. കേസില്‍ കൊല്ലം സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് അറസ്റ്റിലായത്. കടം വീട്ടാനുള്ള പണം കണ്ടെത്താനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചതെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്.

    Read More »
  • Kerala

    വ്യാജ  ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീയെന്ന വ്യാജേന 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍ 

    പത്തനംതിട്ട: വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീയെന്ന വ്യാജേന കോളജ് ഉടമയിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം പാറശ്ശാല തച്ചൻവിള, പ്രായരക്കല്‍വിള സതീഷ്  കുമാറിനെയാണ്(41) ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ഇരയായ കോഴഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ‘വന്ദന കൃഷ്ണ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ യുവാവ് 2019-ല്‍ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു.പിന്നാലെ വന്ദനയുടെ അച്ഛനായ വാസുദേവൻ നായര്‍ എന്ന പേരില്‍ പരാതിക്കാരനുമായി വാട്സാപ്പിലൂടെയും ബന്ധം സ്ഥാപിച്ചു. പരാതിക്കാരന്റെ വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച്‌ 2023 വരെ പലതവണയായി 23 ലക്ഷത്തോളം രൂപ യുവാവ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തു. പത്തനംതിട്ടയിലുള്ള പരാതിക്കാരന്റെ സ്വകാര്യ കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡിസെൻറര്‍ ആയി ഉയര്‍ത്താമെന്ന് വാഗ്ദാനം ചെയ്തും പ്രതി പണം വാങ്ങിയിരുന്നു. ഒടുവിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കോളജ് ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം തൈക്കുടത്തുള്ള ഒരു വീട്ടില്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്ന വ്യാജേന താമസിക്കവേയാണ് പ്രതിയെ പോലീസ്…

    Read More »
  • Kerala

    വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കുന്നു : അശോകൻ ചരുവിൽ

    കോഴിക്കോട്: രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് എം ടി വാസുദേവന്‍ നായര്‍ പ്രകടിപ്പിച്ചതെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍. അത് സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു.ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതില്‍ അത്ഭുതമില്ല. ഇന്ത്യക്കുമേല്‍ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്റെ നേതാവായ നരേന്ദ്രമോദിയേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അടിമ മാധ്യമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.അതിന് വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് ഒരുപറ്റം  മാധ്യമങ്ങള്‍. വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിന്റെ സമുന്നത നേതാവായിതുടരുന്നത് അവര്‍ക്ക് സഹിക്കാനാവുന്ന കാര്യമല്ല. അത്തരം നീക്കങ്ങള്‍ക്ക് എം ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്. അശോകന്‍ ചെരുവില്‍ സമൂഹമാധ്യ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

    Read More »
Back to top button
error: