Month: January 2024
-
Kerala
വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാര്‍ഗം എത്തിച്ചു; കൊല്ലത്ത് വൻ കഞ്ചാവ് വേട്ട
കൊല്ലം:കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. നാലേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം റൂറല്‍ എസ്പി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആയൂര്‍ ഇളമാട് തൊട്ടശേരി സ്വദേശി ആല്‍ബിൻ വി.എസ് (23) ആണ് അറസ്റ്റിലായത്. റൂറല്‍ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ മാര്‍ഗം കോട്ടയത്ത് എത്തി അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊട്ടാരക്കരയില്‍ എത്തിയപ്പോഴാണ് ആല്‍ബിനെ പിടികൂടിയത്.
Read More » -
Kerala
വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
തിരുവനന്തപുരം:ബാലരാമപുരത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 3 കിലോഗ്രാം കഞ്ചാവുമായി മുന്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍. സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും, പീഡന കേസിലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. അതേസമയം കായംകുളം പത്തിയൂരില്‍ കാറില്‍ അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച് വച്ചിരുന്ന 18 ലിറ്റര്‍ മദ്യവുമായി പത്തിയൂര്‍ സ്വദേശി ശങ്കരന്‍ ബിജു എന്നയാളെയും എക്‌സൈസ് സംഘം പിടികൂടി. കായംകുളം എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി പി യുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Read More » -
Kerala
കാണാതായ ദിവസം ജെസ്നയെ 16 തവണ സുഹൃത്ത് വിളിച്ചിരുന്നു :മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ജി സൈമണ്‍
തിരുവനന്തപുരം:ജെസ്‌ന വീട്ടില്‍ നിന്നും പോയത് കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണെന്ന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ ജി സൈമണ്‍. ജെസ്‌നയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ചു സംശങ്ങളുണ്ട്. അതില്‍ തെളിവുകള്‍ ലഭിച്ചാലേ പുറത്തു പറയാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ജെസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ മതതീവ്രവാദ ബന്ധമുണ്ടോയെന്നു നോക്കിയെന്നും ഇതിന് തെളിവ് ലഭിച്ചില്ലെന്നും സൈമണ്‍ അറിയിച്ചു. ജെസ്‌ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ആരും നിര്‍ബന്ധിച്ചു കൊണ്ടുപോയതല്ല. ഫോണില്ലാതെയാണു ജെസ്‌ന വീട്ടില്‍ നിന്ന് പോയതെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു. കാണാതായ ദിവസം ജെസ്നയെ 16 തവണ വിളിച്ച സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. ഒന്നും കിട്ടിയില്ല.ജെസ്‌നയുടെ തിരോധാനത്തിനു പിന്നില്‍ കുടുംബ പ്രശ്‌നമല്ല. ജെസ്‌നയ്ക്കു പ്രേമബന്ധവും ഉണ്ടായിരുന്നില്ല.ജെസ്‌നയെ കോവിഡ് സമയത്ത് തമിഴ്‌നാട്ടില്‍ കണ്ടതായുള്ള വാദങ്ങള്‍ ശരിയല്ല. ജെസ്‌നയുടെ പിതാവിന്റെ ജോലിക്കാരന്റെ സ്ഥലം തമിഴ്‌നാടാണ്. അവിടെ നിന്നു കോളുകള്‍ വന്നിട്ടുണ്ട്. ജെസ്‌ന തമിഴ്‌നാട്ടിലെ ജോലിക്കാരന്റെ വീട്ടില്‍ കുടുംബമായി പോയിട്ടുണ്ട്. ഇരു കുടുംബങ്ങളും…
Read More » -
Kerala
കൊച്ചിയിൽ മധ്യവയസ്ക്കകനെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: ഇരുമ്ബനത്ത് മധ്യവയസ്ക്കകനെ വെട്ടിക്കൊലപ്പെടുത്തി. തുതിയൂര്‍ സ്വദേശി ശശിയാണ് (60) മരിച്ചത്. ഇരുമ്ബനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കേ ഇരുമ്ബനം എരൂര്‍ റോഡിലുള്ള ഹരിദാസന്‍റെ കടയുടെ മുന്നിലായിരുന്നു കൊലപാതകം. ഹരിദാസന്‍റെ തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കടയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകാൻ ഹരിദാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല. പ്രകോപിതനായ ഹരിദാസ്കടയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നു കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Read More » -
LIFE
വളരെ ആദായകരം; കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല !
കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല.പക്ഷെ ആറേഴ് മാസം മഴയായതിനാൽ നേരവും കാലവും നോക്കി വേണം നടാൻ എന്നു മാത്രം. നവംബർ ആദ്യം തണ്ണിമത്തൻ കൃഷി തുടങ്ങിയാൽ മാർച്ചിൽ വിളവെടുക്കാം. രണ്ടാംവിള കൃഷി കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും തണ്ണിമത്തൻ നന്നായി വിളയും.നല്ല സൂര്യപ്രകാശം വേണം.പശിമരാശി മണ്ണാണ് കൂടുതൽ അഭികാമ്യം. പരമ്പരാഗത രീതിയിൽ കുഴിയെടുത്താണ് തണ്ണിമത്തൻ കൃഷി. 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുത്തു വിത്തു പാകാം. 60 സെന്റിമീറ്റർ വലുപ്പവും 30–45 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ എടുത്ത് സെന്റിന് 100 കിലോ കാലിവളം/ ജൈവവളം മേൽമണ്ണുമായി ചേർത്തു മുക്കാൽ ഭാഗം നിറച്ചു വിത്തു പാകാം. അടിവളത്തിനു പുറമേ, വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം. ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ ചാണകസ്ലറി, വെർമികമ്പോസ്റ്റ്, ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്. വിത്തിട്ട് ആദ്യ ഘട്ടങ്ങളിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം.…
Read More » -
Food
താളിന്റെ ഗുണങ്ങള്‍ അനവധിയാണ്; മാറ്റി നിര്‍ത്തപ്പെടേണ്ടവയല്ല ചേമ്പും താളും
മഴക്കാലത്ത് ചേമ്പിന്റെ ഇലകളില്‍ തുള്ളി തുള്ളികളായി മഴത്തുള്ളികള്‍ നില്‍ക്കുന്നത് കാണാൻ പ്രത്യേക രസമാണ്.എന്നാൽ തോടിന്റെ വക്കിലും പാടവരമ്ബുകളിലും തഴച്ചു വളരുന്ന താളിനെ പൊതുവെ ആരും ഇന്ന് ശ്രദ്ധിക്കാറുപോലുമില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകള്‍ക്ക് പുറകെ പായുന്ന പുതു തലമുറയ്‌ക്ക് താളും ചേമ്ബുമെല്ലാം ഭക്ഷ്യവസ്തുക്കളാണെന്ന കാര്യം പോലും ചിലപ്പോള്‍ അറിയുകയുണ്ടാവില്ല. തേങ്ങ പത്ത് അരച്ചാലും താളല്ലേ കറിയെന്നും, ചൊറിയൻ ചേമ്ബെന്നും പറഞ്ഞ് താളിനെ മാറ്റി നിര്‍ത്തുകയാണ് നാം അധികവും ചെയ്യുന്നത്. പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായ താളിന്റെ ഗുണങ്ങള്‍ അനവധിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല ചേമ്ബിന്റെ തളിരിലയെന്ന് ഇനിയെങ്കിലും അറിഞ്ഞോളൂ. ചേമ്ബിന്റെ തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. പ്രോട്ടീൻ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടങ്ങളാണ് താളില്‍ അടങ്ങിയിട്ടുള്ളത്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താള് കറിയായും തോരനായും കഴിക്കാം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.…
Read More » -
NEWS
യൂറോപ്പിലേക്കുള്ള കവാടം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?
യൂറോപ്പിനും ഏഷ്യക്കും ഇടയിലായി റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള ഒരു മനോഹരരാജ്യമാണ് അർമേനിയ.തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്.ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ.ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടേക്ക് ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെയുള്ളത്. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. ബാർബിക്യു ചെയ്തതും ഗ്രിൽ ചെയ്‌തതുമായ…
Read More »


