SportsTRENDING

ഏഷ്യൻകപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്നിറങ്ങും

ദോഹ : ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും.ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 5 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഖത്തറില്‍ 2022  നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.ശക്തരായ എതിരാളികളെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണെങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് കീഴടങ്ങിപോരുന്നത് താല്‍പ്പര്യമുണ്ടാകില്ല.അതിനാൽത്തന്നെ ആവേശകരമായ മത്സരമായിരിക്കും ഇന്നത്തേതെന്ന് ഉറപ്പ്.

സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്ബ്യന്‍ഷിപ്പില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും  പരാജയപ്പെട്ടിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

Signature-ad

ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് അതേ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെയും ഇന്ത്യ നേരിടും. പിന്നീട് ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ അല്‍ ഖോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലും ഇന്ത്യ നേരിടും.

ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് 18-ാമത് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ ഏഷ്യ കിരീടത്തിനായി പോരാട്ട രംഗത്തുണ്ട്.1956-ല്‍ ചാമ്ബ്യന്‍ഷിപ്പ് ആരംഭിച്ചതിനുശേഷം അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി കപ്പ് പോരാട്ടവേദിയില്‍ എത്തുന്നത്.

1964ല്‍ ഇസ്രയേലില്‍ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ മൂന്നാം എഡിഷനില്‍ റണ്ണേഴ്സ് അപ്പായതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. ചുനി ഗോസ്വാമി അടക്കമുള്ള താരങ്ങളടങ്ങിയ സുവര്‍ണ തലമുറയായിരുന്നു അന്ന് ടീമില്‍. ആതിഥേയരായ ഇസ്രായേലും ദക്ഷിണ കൊറിയയും ഹോങ്കോങ്ങും അടങ്ങുന്നതായിരുന്നു ഫൈനല്‍ റൗണ്ട്.

ചാമ്ബ്യൻഷിപ് ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു അന്തരിച്ചത് താരങ്ങൾക്ക് ഷോക്കായി. ചാമ്ബ്യൻഷിപ് നീട്ടിവെക്കണമെന്ന് ടീം ആവശ്യമുന്നയിച്ചെങ്കിലും സംഘാടകര്‍ അനുവദിച്ചില്ല. നാലു ടീമുകള്‍ പങ്കെടുത്ത ഫൈനല്‍ റൗണ്ടില്‍ ദക്ഷിണ കൊറിയയെയും ഹോങ്കോങ്ങിനെയും തോല്‍പിച്ചെങ്കിലും ഇസ്രായേലിനോട് മറുപടിയില്ലാത്ത രണ്ടുഗോളിന്റെ തോല്‍വി ഇന്ത്യക്ക് കിരീടം നഷ്ടമാക്കി.

പിന്നീട് മൂന്നുതവണ ഏഷ്യാകപ്പില്‍ പങ്കെടുത്തെങ്കിലും പ്രാഥമിക റൗണ്ടിനപ്പുറം ഇന്ത്യക്ക് കടക്കാനായില്ല. 1984, 2011, 2019 ഏഷ്യൻ കപ്പ് കളിച്ച ഇന്ത്യ തുടര്‍ച്ചയായി രണ്ടാം തവണ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

കൂടുതല്‍ കിരീടനേട്ടം സ്വന്തമാക്കിയത് ജപ്പാന്‍


ജപ്പാന്‍ – നാല് തവണ(1992,2000, 2004, 2011)
സൗദി അറേബ്യ- മൂന്ന് തവണ(1984, 1988, 1996)
ഇറാന്‍- മൂന്ന് തവണ(1968, 1972, 1976)
ദക്ഷിണ കൊറിയ- രണ്ട് തവണ(1956, 1960)
ഇസ്രായേല്‍(1964), കുവൈറ്റ്(1980), ഓസ്‌ട്രേലിയ(2015), ഇറാഖ്(2007), ഖത്തര്‍(2019)- ഓരോ തവണ

Back to top button
error: