Month: January 2024
-
Kerala
ശ്രീവിദ്യ സ്വത്ത് മുഴുവൻ ഗണേഷ് കുമാറിന്റെ പേരിലാക്കി; ഞങ്ങൾക്ക് അയാളെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു:ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി
ചെന്നൈ: 53 വര്‍ഷം മാത്രം നീണ്ട ജീവിതം. ഇതിനിടയില്‍ എണ്ണൂറിലധികം സിനിമകള്‍. ഗായികയെന്നും നര്‍ത്തകിയെന്നുമുള്ള അധിക യോഗ്യതകള്‍.അസൂയപ്പെടുത്തുന്ന സൗന്ദര്യവും അഭിനയശേഷിയും അതായിരുന്നു സിനിമാപ്രേമികള്‍ക്ക് ശ്രീവിദ്യ. ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില ആരോപണങ്ങളാണ് ചര്‍ച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തിയതടക്കം നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ‘ചെന്നൈയില്‍ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്‌മാൻ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്ബ് 1998ല്‍ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ല്‍ ആ പണം പലിശയടക്കം അവള്‍ തിരികെ തന്നു. ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. 2000 മുതല്‍ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മില്‍ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക്…
Read More » -
Kerala
മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു
കൊച്ചി: മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം. ഇന്ന് രാത്രി എട്ട് മണിക്ക് മാറമ്ബള്ളി ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. 1977-ല്‍ ആലുവയില്‍നിന്നാണ് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
Read More » -
Kerala
കാന്‍സർ ചികിത്സയിൽ വിപ്ലവം, സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി; ആര്‍.സി.സിയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും (വിശദമായവീഡിയോ കാണാം)
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആർ.സി.സിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് 60 കോടി ചെലവിൽ ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും, 18.87…
Read More » -
Sports
രഞ്ജി ട്രോഫി:ആസമിനെതിരെ കേരളം 419 റണ്‍സിന് പുറത്ത്
ബര്‍സപര: രഞ്ജി ട്രോഫിയില്‍ അസമിന് എതിരായ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റൻ സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 113.4 ഓവറില്‍ 419 റണ്‍സെടുത്തു. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി നേടി. 148 പന്തുകള്‍ നേരിട്ട സച്ചിൻ ബേബി 131 റണ്‍സെടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അര്‍ധ സെഞ്ചറികളും കേരളത്തിനു തുണയായി. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്ന രോഹൻ 95 പന്തുകളില്‍നിന്ന് 83 റണ്‍സെടുത്തു പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ രോഹൻ പ്രേം 116 പന്തില്‍ 50 റണ്‍സെടുത്തു. 202 പന്തുകള്‍ നേരിട്ട കൃഷ്ണ പ്രസാദ് 80 റണ്‍സ് നേടി പുറത്തായി.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയില്‍ കളിക്കുന്നതിനാലാണ് സഞ്ജു രഞ്ജി ട്രോഫിയില്‍ ഇല്ലാത്തത്. ആസമിനായി രാഹുല്‍ സിംഗും മുക്താര്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെതിരെ സമനിലയില്‍ പിരിഞ്ഞിരുന്നു.
Read More » -
Kerala
എം ടിയുടെ പ്രസംഗം പിണറായി വിജയനെതിരെയാണെന്ന് വരുത്താൻ മാധ്യമങ്ങളുടെ ശ്രമം; എംടി പറഞ്ഞത് 2003 ൽ താൻ തന്നെ എഴുതിയ ലേഖനം
തൃശൂർ: കോഴിക്കോട് ലിറ്ററി ഫെസ്റ്റില്‍ എംടി നടത്തിയ പ്രസംഗമാണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം.ഇത് പിണറായി വിജയനെതിരെയാണെന്ന് വരുത്താൻ മാധ്യമങ്ങൾ ആഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.എന്നാൽ എം ടിയുടെ ഈ പ്രസംഗത്തിന്റെ ഉള്ളടക്കം ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിലുണ്ട്. എംടിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 2003 ലാണ് തൃശൂര്‍ കറന്റ് ബുക്‌സ് ഈ പുസ്തകം പുറത്തിറക്കിയത്. അന്ന് അതിന്റെ ആമുഖം എഴുതി എഡിറ്റ് ചെയ്തതാകട്ടെ, എം എന്‍ കാരശ്ശേരിയും.പക്ഷെ കാരശ്ശേരി ഉൾപ്പടെയുള്ളവർ ഇക്കാര്യമിപ്പോൾ സൗകര്യപൂര്‍വം മറക്കുകയാണ്. വെള്ളിയാഴ്ച്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എം ടി പിണറായി സര്‍ക്കാരിനെ ഉന്നം വെച്ച് ‘എഴുതിക്കൊണ്ടുവന്ന് നോക്കി വായിച്ച’ പ്രസംഗമായിരുന്നു അതെന്ന് വരുത്താന്‍ കാരശ്ശേരി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കേയാണ് ഈ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. അദ്ദേഹം തത്കാലം തോന്നിയത് പറയുകയായിരുന്നില്ല, എഴുതിക്കൊണ്ടുവന്ന് നോക്കി വായിക്കുകയായിരുന്നു. വളരെ ഗൗരവപൂര്‍വം ആലോചിച്ചെടുത്ത പണിയാണിത് – കാരശ്ശേരി ഇതിനെപ്പറ്റി പറയുന്നു. താന്‍ തന്നെ തെരഞ്ഞെടുത്ത ലേഖനം എം ടിയുടെ പുതിയ പ്രസംഗമായി ചിത്രീകരിച്ച് അത്…
Read More » -
Kerala
വൈദിക വേഷം കെട്ടി പണപ്പിരിവ് ; പാലക്കാട് സ്വദേശി അറസ്റ്റില്‍
കൊച്ചി: വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് സ്വദേശി ബിനോയിയെ മുനമ്ബം പോലീസാണ് അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായത്തിന്റെ പേരില്‍ വൈദിക വേഷം കെട്ടി ഇയാള്‍ വീടുകളില്‍ പിരിവ് നടത്തുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പടെ 12 പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം.ഭാലുബാംഗിന് സമീപം രപ്തി നദിയിലേക്കാണ് ബസ് മറിഞ്ഞത്.മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാള്‍ ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 22 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് അറിയിച്ചു. ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മരിച്ചവരെ നേപ്പാള്‍ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ടര്‍ ഉജ്വല്‍ ബഹാദൂര്‍ സിംഗ് അറിയിച്ചു.
Read More » -
Kerala
ഫ്ലൈറ്റുകളിൽ നേന്ത്രക്കായ ഉപ്പേരിക്ക് നിരോധനം ; കേരളത്തിൽ നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു
കൊച്ചി: കേരളത്തിൽ നേന്ത്രക്കായയുടെ വിലയിടിഞ്ഞത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.കിലോയ്ക്ക് 20 രൂപയായിരുന്നു തെരുവോരങ്ങളിൽ പോലും നേന്ത്രക്കായയുടെ വില. എത്ര വിലയിടിഞ്ഞാലും 35-40 രൂപയിൽ നിന്നും താഴെപ്പോകാതെയിരുന്ന നേന്ത്രക്കായയുടെ വിലയാണ് പൊടുന്നനെ 20 രൂപയിലേക്കെത്തിയത്. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കൂടുതല്‍ നേന്ത്രക്കായ കേരളത്തില്‍ എത്തുന്നത്.അതിനാൽതന്നെ മറുനാടൻ തോട്ടങ്ങളില്‍ നടക്കുന്ന വലിയതോതിലുള്ള വിളവെടുപ്പാണ് നാട്ടിലെ വിപണിയില്‍ ഇപ്പോൾ പ്രതിഫലിക്കുന്നതെന്നായിരുന്നു മൊത്തക്കച്ചവടക്കാര്‍ പറഞ്ഞിരുനത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ ഫ്ലൈറ്റുകളിൽ നേന്ത്രക്കായ ഉപ്പേരിയുൾപ്പടെ കൊണ്ടുപോകുന്നതിന് അടുത്ത കാലത്ത് വിലക്കേർപ്പെടുത്തിയതാണ് കേരളത്തിൽ നേന്ത്രക്കായയുടെ വിലയിടിയാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.എണ്ണയിൽ വറുത്ത സാധനങ്ങൾ എളുപ്പം തീപിടിത്തത്തിന് കാരണമാകും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈറ്റിൽ ഏത്തക്കായ ഉപ്പേരിക്കുൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയത്. നാട്ടിൽ അവധിക്കു വന്ന് മടങ്ങുന്ന ഏതൊരു പ്രവാസി മലയാളിയുടേയും ബാഗേജിൽ ആദ്യം സ്ഥാനം പിടിക്കുന്നത് നേന്ത്രക്കായ ചിപ്സായിരുന്നു.അതിനാൽ തന്നെ ഏതൊരു കാലത്തും നേന്ത്രക്കായക്ക് കേരളത്തിൽ ആവശ്യക്കാർ ഏറെയുമായിരുന്നു.നിലവിൽ ഓണക്കാലം ഒഴിച്ച് നേന്ത്രക്കർഷകർ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്ന് പറയാതെ വയ്യ!
Read More » -
NEWS
ജിഹാദിന് സമയമായി; എല്ലാവരും സംഭാവന നല്‍കണമെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ
ഗാസ: ഇസ്രായേലിനെതിരെ ആക്രമണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിന് പണം വേണമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ. ഇസ്ലാമിക പണ്ഡിതന്മാര്‍ പാലസ്തീനികള്‍ക്കുവേണ്ടി അവരവരുടെ രാജ്യങ്ങളില്‍ വാദിക്കണമെന്നും തങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കണമെന്നും ഹനിയേ പറഞ്ഞു. വാളുകള്‍ കൊണ്ടുള്ള ജിഹാദിന് സമയം അതിക്രമിച്ചു കഴിഞ്ഞു . ഇസ്ലാമിക രാഷ്‌ട്രത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇത് ജറുസലേമിനും അല്‍-അഖ്സ പള്ളിക്കും വേണ്ടിയുള്ള യുദ്ധമാണ്, അല്ലാതെ പാലസ്തീൻ ജനതയുടെയോ ഗാസയുടെയോ ഗാസയിലെ ജനങ്ങളുടെയോ യുദ്ധമല്ല.അതിനാൽ ഇസ്ലാമിക പണ്ഡിതൻമാർ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം, സ്ഥാപനങ്ങള്‍ എന്നിവരോട് ഹമാസിനെ സഹായിക്കാൻ ആവശ്യപ്പെടണം -ഹനിയേ പറഞ്ഞു.
Read More » -
NEWS
യമനിൽ വീണ്ടും യു.എസ്, യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികൾ
സൻഅ: തുടര്‍ച്ചയായ രണ്ടാം ദിനവും യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലുമാണ് ആക്രമണം രൂക്ഷമായത്. 16 ഹൂതി കേന്ദ്രങ്ങളില്‍ 73 വ്യോമാക്രമണങ്ങളാണ് നടത്തിയത്.അഞ്ച് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഗാസയിലെ ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ഇന്ന് നൂറ് ദിവസം തികയുന്നതിനിടെയാണ് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി അമേരിക്കയും ബ്രിട്ടന്റെയും തുറന്ന പോരാട്ടം. 2016ന് ശേഷം യെമനില്‍ യു.എസിന്റെ ആദ്യ ആക്രമണമാണിത്. തങ്ങളുടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും ഹൂതികള്‍ അറിയിച്ചു. സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈതി മുന്നറിയിപ്പ് നല്‍കി. യു.എസ് – യു.കെ ആക്രമണത്തെ ഇറാനും അപലപിച്ചു. യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇതിൽ 16 എണ്ണം വിജയകരമായിരുന്നെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ബോംബിട്ടിരുന്നിരുന്നു.അതേസമയംആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു. ഹൂതികളുടെ…
Read More »