SportsTRENDING

രഞ്ജി ട്രോഫി:ആസമിനെതിരെ കേരളം 419 റണ്‍സിന് പുറത്ത്

ബര്‍സപര: രഞ്ജി ട്രോഫിയില്‍ അസമിന് എതിരായ  ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റൻ സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 113.4 ഓവറില്‍ 419 റണ്‍സെടുത്തു.

കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി നേടി. 148 പന്തുകള്‍ നേരിട്ട സച്ചിൻ ബേബി 131 റണ്‍സെടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അര്‍ധ സെഞ്ചറികളും കേരളത്തിനു തുണയായി.

Signature-ad

സഞ്ജു സാംസണിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്ന രോഹൻ 95 പന്തുകളില്‍നിന്ന് 83 റണ്‍സെടുത്തു പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ രോഹൻ പ്രേം 116 പന്തില്‍ 50 റണ്‍സെടുത്തു. 202 പന്തുകള്‍ നേരിട്ട കൃഷ്ണ പ്രസാദ് 80 റണ്‍സ് നേടി പുറത്തായി.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയില്‍ കളിക്കുന്നതിനാലാണ് സഞ്ജു രഞ്ജി ട്രോഫിയില്‍ ഇല്ലാത്തത്.

ആസമിനായി രാഹുല്‍ സിംഗും മുക്താര്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെതിരെ സമനിലയില്‍ പിരിഞ്ഞിരുന്നു.

Back to top button
error: