ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില ആരോപണങ്ങളാണ് ചര്‍ച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തിയതടക്കം നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
‘ചെന്നൈയില്‍ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്‌മാൻ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്ബ് 1998ല്‍ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ല്‍ ആ പണം പലിശയടക്കം അവള്‍ തിരികെ തന്നു.
ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. 2000 മുതല്‍ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മില്‍ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയത്. 2003ല്‍ അവള്‍ക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സര്‍ജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങള്‍ അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല.
2006ല്‍ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാൻസറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങള്‍ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വര്‍ധിച്ചിരുന്നു. അപ്പോഴേക്കും സ്പൈനിലേക്ക് കാൻസര്‍ പടര്‍ന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു.
പിന്നീട് അവളുടെ അവസ്ഥ മോശമായി മരണത്തിലേക്ക് അടുത്തു. എന്റെ ഭര്‍ത്താവ് അവളെ കാണുമ്ബോള്‍ മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭര്‍ത്താവും അലമുറയിട്ട് കരഞ്ഞു. ഭര്‍ത്താവ് കാണാൻ പോയദിവസമാണ് കമല്‍ഹാസനും വിദ്യയെ വന്ന് കണ്ടത്. ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോകുന്നുണ്ടെന്ന കാര്യം പോലും ഞങ്ങള്‍ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടര്‍ വഴിയാണ്.
ഗണേഷ്കുമാര്‍ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ഗണേഷ് കുമാര്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. വിദ്യ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്തുവെന്ന് അക്കാലത്ത് റൂമര്‍ വന്നിരുന്നു.
മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മമ്മൂട്ടി അടക്കമുള്ളവര്‍ വന്നിരുന്നു. വിദ്യയുടെ മരണശേഷം എന്റെ ഭര്‍ത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.
വിദ്യയുടെ റൂമില്‍ ഞങ്ങള്‍ താമസിച്ചപ്പോള്‍ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പുറത്തുപോകാൻ പറഞ്ഞു. അങ്ങനെ ഞങ്ങളെ ഗണേഷ്കുമാര്‍ വിദ്യയുടെ മുറിയില്‍ നിന്ന് ഒഴിവാക്കി. ആ മുറിയില്‍ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല.
ആ സമയത്ത് ഞങ്ങള്‍ക്ക് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം ഞങ്ങള്‍ക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാള്‍ രാഷ്ട്രീയപ്രവര്‍ത്തകനുമാണ്. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവൻ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങള്‍ അറിഞ്ഞു’ -വിജയലക്ഷ്മി പറയുന്നു
പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം.കര്‍ണാടിക് സംഗീതജ്ഞ എം.എല്‍ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂര്‍ത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ. മീനാക്ഷി എന്നാണ് കുട്ടിയ്ക്ക് അവരിട്ട പേര്. പിന്നീട് തേതിയൂര്‍ സുബ്രഹ്മണ്യനാണത്രെ കൂട്ടിയെ ആദ്യമായി ശ്രീവിദ്യയെന്ന് വിളിച്ചത്. അങ്ങനെ മീനാക്ഷി ശ്രീവിദ്യയായി. ശ്രീവിദ്യയുടെ അവസാനകാലം കേരളത്തിലായിരുന്നു.