Month: January 2024
-
Crime
ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; നടി രാഖി സാവന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനി നല്‍കിയ പരാതിയില്‍ നടി രാഖി സാവന്തിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിന് വന്ന കോടതിവിധിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അംബോളി പോലീസ് സ്റ്റേഷനിലാണ് ആദില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ രാഖി സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആദിലിന്റെ പരാതിയിന്മേല്‍ ഐ.ടി നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേസില്‍ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് രാഖി സാവന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കു രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ്…
Read More » -
India
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; ഷിന്‍ഡെയ്‌ക്കൊപ്പം ചേരുമെന്ന് സൂചന
മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ശിവസേനയിലെ ഷിന്‍ഡെ പക്ഷത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ഷിന്‍ഡെ പക്ഷത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്. മുന്‍ കേന്ദ്രമന്ത്രി, അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. അഞ്ച് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസും ദേവ്‌റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനില്‍ക്കെ, സുരക്ഷിത താളവമെന്ന നിലയില്‍ ഷിന്‍ഡെ പക്ഷത്തേക്കു മിലിന്ദ് നീങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തില്‍ നിന്നുളള സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം. ശിവസേന പിളരുകയും ഷിന്‍ഡെ പക്ഷം ബിജെപിയുമായും ഉദ്ധവ്…
Read More » -
Kerala
കഥയേക്കാൾ ദാരുണം ജീവിതം…!എല്ലും തോലുമായി വഴിയോരത്ത് കിടന്ന മനുഷ്യൻ മുമ്പ് സ്റ്റീല്‍ കോര്‍പറേഷന്‍ കമ്പനിയിലെ മാനേജര്‍, സന്ദര്‍ശിച്ചത് 20 ലേറെ രാജ്യങ്ങള്‍
തൃശ്ശൂര്‍ നഗരത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം വഴിയോരത്ത് എല്ലും തോലുമായി കിടന്ന മഹേഷ് അയ്യർ എന്ന 46 കാരന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കും. ഒരു കാലത്ത് ഇദ്ദേഹം വിമാന കമ്പനിയുടെ ‘ഫ്രീക്വന്റ് ഫ്ളൈയര്‍’ ആനുകൂല്യങ്ങള്‍ നേടിയ വ്യക്തിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന ആ മനുഷ്യന്റെ പാസ്‌പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കയാണ് അധികൃതര്‍. കാരണം ഇയാള്‍ സന്ദര്‍ശിച്ചിട്ടുള്ളത് 20ലേറെ രാജ്യങ്ങൾ. മുംബൈയില്‍ ഉയര്‍ന്ന കമ്പനിയില്‍ ജോലിയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീടും സ്വന്തക്കാരുമില്ലാതെ എല്ലാം നഷ്ടപ്പെട്ട് ജീവിതം പെരു വഴിയില്‍ . മുംബൈയിലെ ഋദ്ദി സിദ്ധി സ്റ്റീല്‍ കോര്‍പറേഷന്‍ കമ്പനിയില്‍ ഓവര്‍സീസ് ഓപ്പറേഷന്‍ മാനേജര്‍ ആയിരുന്നു മഹേഷ്. ജോലിയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ 20ല്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുംബൈയില്‍ ബൃഹത്തായ സൗഹൃദവലയത്തിന് ഉടമയുമായിരുന്നുവത്രേ മഹേഷ്. ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫാണ് സ്വാമി എന്ന് വിളിക്കുന്ന മഹേഷ് അയ്യരുടെ ജീവിതമെന്നാണ് സഹപാഠിയും അയല്‍വാസിയുമായ ബംഗ്ലൂരുവിലെ ജിന്‍സന്റെ…
Read More » -
Kerala
നടന്‍ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല, രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍; നാളെ സംസ്‌കരിക്കും
കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെ. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് വ്യക്തമാക്കി ചലചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മങ്ങള്‍ക്ക് ഒരുങ്ങിയിട്ടും മൃതദേഹം സര്‍ക്കാര്‍ വിട്ടുനല്‍കിയില്ല. ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞദിവസം മോര്‍ച്ചറിക്ക് മുന്നിലായിരുന്നു കെ.ഡി. ജോര്‍ജിന്റെ പൊതുദര്‍ശനം. നാളെ ജോര്‍ജിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സത്യനും ജയനുമെല്ലാം വെള്ളിത്തിരയിലെത്തിയപ്പോള്‍ ഫ്രെയിമില്‍ കെഡിക്കും ഒരിടമുണ്ടായിരുന്നു. അഭിനയത്തില്‍ നിന്ന് പിന്നീട് കെ.ഡി. ജോര്‍ജ് ശബ്ദകലയിലേക്ക് തിരിഞ്ഞു. പണ്ടുമുതലേ ഒറ്റയ്ക്കായിരുന്നു ജീവിതം. ഒടുവില്‍ ഡിസംബര്‍ 29 ജോര്‍ജിനെയും മരണം വിളിച്ചു. ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ വലിയ കലാകാരന്റെ ശരീരം ഇപ്പോള്‍ മോര്‍ച്ചറിയിലാണ്. രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍ തന്നെ തുടരുകയാണ് മൃതേദഹം. ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ജോര്‍ജിനെ അറിയുന്ന കലാകാരന്‍മാര്‍ മരിച്ച അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എങ്കിലും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പത്രപരസ്യംകൊടുക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ല. 7 ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനല്‍കാമെന്ന് പൊലീസും കോര്‍പറേഷനും…
Read More » -
Kerala
കൊലവിളി പ്രസംഗം; എസ്.കെ.എസ്.എസ്.എഫ് നേതാവിനെതിരെ കേസ്
മലപ്പുറം: വിവാദ പരാമര്‍ശത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്തു. കലാപാഹ്വാന വകുപ്പ് ചുമത്തിയാണ് മലപ്പുറം പൊലീസ് കേസെടുത്തത്. അഷ്‌റഫ് കളത്തിങ്ങല്‍ എന്നയാളുടെ പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദിയും പരാതി നല്‍കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമര്‍ശം രാജ്യത്തിന്റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പറയുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയും അതിന്റെ ഉസ്താദുമാരെയും വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവര്‍ത്തകന്മാര്‍ മുന്നിലുണ്ടാകുമെന്നായിരുന്നു സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്. എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ…
Read More » -
Kerala
750 കോടി രൂപ കോണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. യൂണിയന്‍ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറന്‍സി ചെസ്റ്റില്‍ നിന്ന് ഹൈദരാബാദിലെ നരായണ്‍ഗുഡ കറന്‍സി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെതാണ് ഉത്തരവ്. പണവുമായി പോയ ട്രക്കുകള്‍ക്ക് യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എസിപി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16നാണ് കറന്‍സി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. പൊലീസ് ബന്തവസ്സ് പാര്‍ട്ടിയുടെ കമാന്‍ഡറായിരുന്നു ശ്രീജിത്ത്. ഹൈദരാബാദിലേക്കുള്ള വഴി വിജനവും മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശവുമായതിനാല്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണമെന്നും രാത്രി സമയത്ത് യാത്രചെയ്യാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം ഉദ്യോഗസ്ഥന്‍ ലംഘിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
Read More » -
Crime
ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയില്‍ചാടി; സാഹസികമായി പിടികൂടി പോലീസ്
ചെന്നൈ: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ പോക്‌സോകേസ് പ്രതിയെ പോലീസ് പിടികൂടി. ഓവേലി മുല്ലൈനഗറിലെ വിജയരത്‌നം സുബ്രഹ്‌മണ്യന്‍ (27) ആണ് ജയില്‍ ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ ജയില്‍ ചാടിയത്. 2017-ല്‍ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. പ്രതി തൊഴിലെടുക്കുന്നതിനിടെ ജയില്‍ചാടുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഓവേലിയിലെത്തി. വെള്ളിയാഴ്ച രാത്രി വീടിനുസമീപത്തെ വനപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ വീണ് പ്രതിയുടെ കാലൊടിഞ്ഞു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ മുത്തുമുരുകനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൈയ്ക്കാണ് മുത്തുമുരുകന് പരിക്ക്.
Read More » -
NEWS
വെരുട്ടാൻ നോക്കരുത് ; ചൈനയില്‍ നിന്ന് മടങ്ങവേ ഇന്ത്യക്കെതിരെ മാലിദ്വീപ് പ്രസിഡന്റ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം
മാലി: ചൈനയില്‍ നിന്ന് മാലദ്വീപിലിക്ക് മടങ്ങവേ ഇന്ത്യക്കെതിരെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം. തന്റെ രാജ്യം ചെറുതായിരിക്കാം, പക്ഷേ തങ്ങളെ ഭീഷണിപ്പെടുത്താൻ ആര്‍ക്കും ലൈസൻസ് നല്‍കിയിട്ടില്ല എന്നാണ് മുയിസു കടുത്ത സ്വരത്തില്‍ പറഞ്ഞത്. ഒരു രാജ്യത്തിന്റെയും പേരെടുത്തുപറയാതെയാണ് ചൈനാ അനുകൂലിയായ നേതാവിന്റെ പരാമര്‍ശം. ബീജിങ്ങിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു ഇന്ത്യയെ ലാക്കാക്കി പറഞ്ഞു. ഞങ്ങള്‍ ആരുടെയെങ്കിലും പിന്നാമ്ബുറത്തല്ല, ഞങ്ങള്‍ സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മുൻ മാലദ്വീപ് ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നയത്തെയും മുയിസു പരിഹസിച്ചു ഒരു കസേരയില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു കസേരയില്‍ ഇരിക്കാൻ മുൻഭരണകൂടം വിദേശരാജ്യത്തിന്റെ അനുമതി തേടിയെന്നാണ് മുയിസുവിന്റെ പരിഹാസം
Read More » -
India
അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസ്: യുട്യൂബര്‍ 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ചെന്നൈ: അപകീര്‍ത്തികരമായ വിഡിയോകള്‍ പ്രചരിപ്പിച്ച യുട്യൂബറും മോഡലിങ് ഏജന്‍സി ഉടമയുമായ ജോ മൈക്കല്‍ പ്രവീണിനെതിരെ അണ്ണാഡിഎംകെ വക്താവും മോഡലും ട്രാന്‍സ്‌ജെന്‍ഡറുമായ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഒരു വ്യക്തിക്ക് യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാമെങ്കിലും, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, വ്യക്തിജീവിതം എന്നിവയെ ബാധിക്കുന്ന വീഡിയോകള്‍ അവരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ജസ്റ്റിസ് എന്‍.സതീഷ് കുമാര്‍ നിരീക്ഷിച്ചു. അപകീര്‍ത്തികരമായ വിഡിയോകള്‍ മൂലം അപ്‌സരയുടെ അവസരങ്ങള്‍ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് 50 ലക്ഷം നഷ്ടപരിഹാരം വിധിച്ചത്. ജോ മൈക്കല്‍ തന്റെ മോഡലിങ് മാസികയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സമീപിച്ചെങ്കിലും അപ്‌സര ക്ഷണം നിരസിച്ചതാണു പ്രകോപനത്തിനു കാരണമെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് അപ്‌സരയെ അപകീര്‍ത്തിപ്പെടുത്തുന്ന പത്തോളം വിഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇതേത്തുടര്‍ന്ന് അപ്‌സര റെഡ്ഡി ജോ മൈക്കിളിനെതിരെ 1.25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍…
Read More » -
India
യു.പിയില്‍ പശുവിനെ കൊന്ന് ഇറച്ചിയാക്കി ഗോരക്ഷാ സേന ജില്ലാ മേധാവി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണ സേനയുടെ ജില്ലാ മേധാവിക്കെതിരെ ഗോഹത്യയുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. ഗോരക്ഷ കര്‍ണി സേനയുടെ ബറേലി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ സിങ്ങിനെതിരെയാണ് നടപടി. വെള്ളിയാഴ്ച രാത്രി പശുക്കടത്തുമായി ബന്ധപ്പെട്ട് 3 പേരെ ഏറ്റുമുട്ടിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. ഭോജിപുരയില്‍ ദേവരാണിയ നദിക്കു സമീപത്തു വച്ച് പശുവിനെ കൊന്ന് ഇറച്ചിയാക്കുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ പൊലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച പൊലീസ് സംഘം ദേവേന്ദ്ര കുമാര്‍, അക്രം എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ രാഹുല്‍ സിങ്ങും മറ്റൊരാളും രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നു പൊലീസ് അറിയിച്ചു. പശുവിനെ കൊല്ലാനുപയോഗിച്ച ഉപകരണങ്ങളും ഒരു ടെംപോ വാനും പൊലീസ് പിടിച്ചെടുത്തു. രാഹുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Read More »