KeralaNEWS

ഫ്ലൈറ്റുകളിൽ നേന്ത്രക്കായ ഉപ്പേരിക്ക് നിരോധനം ; കേരളത്തിൽ നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു

കൊച്ചി: കേരളത്തിൽ  നേന്ത്രക്കായയുടെ വിലയിടിഞ്ഞത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.കിലോയ്ക്ക് 20 രൂപയായിരുന്നു തെരുവോരങ്ങളിൽ പോലും നേന്ത്രക്കായയുടെ വില.

എത്ര വിലയിടിഞ്ഞാലും 35-40 രൂപയിൽ നിന്നും താഴെപ്പോകാതെയിരുന്ന നേന്ത്രക്കായയുടെ വിലയാണ് പൊടുന്നനെ 20 രൂപയിലേക്കെത്തിയത്.

കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കൂടുതല്‍ നേന്ത്രക്കായ കേരളത്തില്‍ എത്തുന്നത്.അതിനാൽതന്നെ മറുനാടൻ തോട്ടങ്ങളില്‍ നടക്കുന്ന വലിയതോതിലുള്ള വിളവെടുപ്പാണ് നാട്ടിലെ  വിപണിയില്‍ ഇപ്പോൾ പ്രതിഫലിക്കുന്നതെന്നായിരുന്നു മൊത്തക്കച്ചവടക്കാര്‍ പറഞ്ഞിരുനത്.

Signature-ad

എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ ഫ്ലൈറ്റുകളിൽ നേന്ത്രക്കായ ഉപ്പേരിയുൾപ്പടെ കൊണ്ടുപോകുന്നതിന് അടുത്ത കാലത്ത് വിലക്കേർപ്പെടുത്തിയതാണ് കേരളത്തിൽ നേന്ത്രക്കായയുടെ വിലയിടിയാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.എണ്ണയിൽ വറുത്ത സാധനങ്ങൾ എളുപ്പം തീപിടിത്തത്തിന് കാരണമാകും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈറ്റിൽ ഏത്തക്കായ ഉപ്പേരിക്കുൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയത്.

നാട്ടിൽ അവധിക്കു വന്ന് മടങ്ങുന്ന ഏതൊരു പ്രവാസി മലയാളിയുടേയും ബാഗേജിൽ ആദ്യം സ്ഥാനം പിടിക്കുന്നത് നേന്ത്രക്കായ ചിപ്സായിരുന്നു.അതിനാൽ തന്നെ ഏതൊരു കാലത്തും നേന്ത്രക്കായക്ക് കേരളത്തിൽ ആവശ്യക്കാർ ഏറെയുമായിരുന്നു.നിലവിൽ ഓണക്കാലം ഒഴിച്ച് നേന്ത്രക്കർഷകർ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്ന് പറയാതെ വയ്യ!

Back to top button
error: