കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ദീപികയില്‍ മുഖപ്രസംഗം. ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം അനുസ്മരിച്ചാണ് മുഖപ്രസംഗം. ബി.ജെ.പിക്കെതിരെയും മുഖപത്രത്തില്‍ പരാമര്‍ശമുണ്ട്.
ഒരു ക്ഷുദ്രജീവിയെ കൊല്ലേണ്ടി വന്നാല്‍ പോലും മനസ് തകരുന്നവരുടെ രാജ്യത്താണ് 1999 ജനുവരി 23ന് പുലര്‍ച്ചെ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ കത്തിച്ചത്. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മരണപ്പിടച്ചില്‍ പോലും കൊലയാളികളുടെ മനസ് മാറ്റിയില്ല.
ക്രൈസ്തവ ആരാധാനാലയങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെയൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലാക്കൊല ചെയ്യാമോ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുകയാണ് പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും. സന്യാസവസ്ത്രം ധരിച്ച ഒരു ക്രൈസ്തവ സന്യാസിനിയുടെ കൂടെ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യണമെങ്കില്‍ വര്‍ഗീയവാദികളുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം, ബോധ്യപ്പെടുത്തണം. അവര്‍ക്ക് കൂട്ടുനില്‍ക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണ് പൊലീസെന്നും ലേഖനത്തില്‍ പറയുന്നു.