കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ള 130 സീറ്റുകളില്‍ 30 ഇടത്താണ് ബിജെപി ജയിച്ചത്. കര്‍ണാടകയിലെ 28ല്‍ 25 ലോക്സഭ സീറ്റുകളും നേടിയ ബിജെപിക്ക് പക്ഷേ ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ നേട്ടം ആവർത്തിക്കാതെയും പോയി.
തെലങ്കാനയില്‍ ഏതാനും സീറ്റുകളിൽ ബിജെപിക്ക് വിജയിക്കാനായെങ്കിലും കേരളത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം കേരളത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കേരളത്തിലെ 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാണ് നേടിയത്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഒരൊറ്റ സീറ്റിലേക്ക് ഒതുങ്ങി.
ആന്ധ്രാപ്രദേശില്‍ 25ല്‍ 22 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ മൂന്ന് എണ്ണമാണ് തെലുഗു ദേശം പാര്‍ട്ടി നേടിയത്. ബിജെപി മാത്രമല്ല ജന സേന പാര്‍ട്ടിക്കും ആന്ധ്രയില്‍ സീറ്റൊന്നും ലഭിച്ചില്ല. 28 ലോക്സഭ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 25 ബിജെപി കൈക്കലാക്കിയപ്പോള്‍ കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റിലേക്ക് ചുരുങ്ങി. തമിഴ്നാട്ടിലെ 39ല്‍ ഡിഎംകെ 24 ഉം, കോണ്‍ഗ്രസ് 8 ഉം, സിപിഐയും സിപിഎമ്മും രണ്ട് വീതവും സീറ്റുകള്‍ നേടി. എഐഎഡിഎംകെയും ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗും വിടുതലൈ ചിരുതൈഗള്‍ കച്ചിയും ഓരോ സീറ്റും സ്വന്തമാക്കി. തെലങ്കാനയിലാവട്ടെ 17ല്‍ 9 സീറ്റുകള്‍ ടിആര്‍എസും കോണ്‍ഗ്രസ് മൂന്നും ഓള് ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീൻ ഒരു സീറ്റിലും വിജയിച്ചപ്പോള്‍ ബിജെപിക്ക് 4 സീറ്റുകളാണ് ജയിക്കാനായത്.
എന്നാൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്ത്യയിലാകമാനം ചലനങ്ങൾ സൃഷ്ടിക്കാൻ ബിജെപിക്കായിട്ടുണ്ട്.അതിനാൽതന്