ഭോപ്പാൽ: ക്രൈസ്‌തവ വേട്ടയ്‌ക്ക് ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്. മധ്യപ്രദേശിലെ ജാബുവയില്‍ ആണ് സംഭവം.
വിഎച്ച്‌പി സംഘടിപ്പിച്ച പരിപാടിയില്‍ നേതാവായ ആസാദ് പ്രേംസിങ് ആണ് ഗ്രാമങ്ങളിലേക്ക് കടക്കാൻ തുനിഞ്ഞാല്‍ പാതിരിമാരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയത്.
ക്രൈസ്‌തവേട്ടയ്‌ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ് ജാബുവ. 1998ല്‍ നാലു കന്യാസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും 2021ല്‍ പള്ളികള്‍ തകര്‍ക്കുകയും ചെയ്‌തതടക്കം നിരവധി ക്രൂരതകളാണ് ക്രൈസ്തവര്‍ക്കെതിരെ ഇവിടെ നടന്നത്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് സംഘപരിവാര്‍ നേതാവിന്റെ മുന്നറിയിപ്പ്.
“മറ്റ് തിരക്കുകളിലായിരുന്നതിനാല്‍ ഇടവേള വന്നു.എന്നാൽ വീണ്ടും പ്രവര്‍ത്തിക്കേണ്ട സമയമായി. നമ്മുടെ ഗ്രാമങ്ങളിലേക്ക് ആരൊക്കെ വരുന്നുവെന്ന് നോക്കണം. ഒരു പാതിരിയെയും കടക്കാൻ അനുവദിക്കരുത്. വന്നാല്‍ കൈയും കാലും തല്ലിയൊടിക്കണം. പൊലീസ് അവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ദണ്ഡ എടുത്ത് നമ്മള്‍ തന്നെ ഇറങ്ങണം’-പ്രേംസിങ് പറഞ്ഞു.