CrimeNEWS

ആലപ്പുഴയില്‍ ഇരുട്ടിന്റെ മറവില്‍ വാഹനങ്ങള്‍ നശിപ്പിച്ചത് പൊലീസ്; കേസെടുത്തത് യുവാക്കള്‍ക്കെതിരെ

ആലപ്പുഴ : പുതുവത്സര ദിനത്തില്‍ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ച ശേഷം യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങള്‍ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കള്‍ക്കുമെതിരെയാണ് വാഹനങ്ങള്‍ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാലു പ്രതികരിച്ചു.

വാഹനങ്ങള്‍ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാന്‍ഡില്‍ ലോക്ക് ആയതിനാല്‍ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.

Signature-ad

പുതുവത്സര ദിവസം തുരുത്തിയില്‍ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. ഈ സമയത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഇതോടെ ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ച് മനപ്പൂര്‍വ്വം ആളുകളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

 

Back to top button
error: