അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസിസില്‍ നിന്ന് ഇൻഫര്‍മേഷൻ കേരള മിഷൻ (ഐകെഎം) സിഎംഡി ഡോ. സന്തോഷ് ബാബു സ്വീകരിച്ചു.
ഇന്നലെ കെ സ്മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. മറ്റ് ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും കെ സ്മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷൻ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുമുണ്ട്.
അര്‍ബൻ ഗവേണൻസ് പ്ലാറ്റ്ഫോം (എന്‍യുജിപി) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വ്വഹണ പങ്കാളിയായി ഐകെഎമ്മിനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബൻ അഫയേഴ്സ് (എന്‍ഐയുഎ) ഇതിനകം എംപാനല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍ ചെയ്യപ്പെട്ട ഏക സംസ്ഥാന സര്‍ക്കാര്‍ ഏജൻസിയാണ് ഐകെഎം.
ഇൻഫര്‍മേഷൻ കേരള മിഷന്റെ സേവനങ്ങള്‍ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വര്‍ദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും.