Fiction

മുൻ വിധികൾ തിരുത്തുക, നന്മ വീണ്ടെടുക്കുക; സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ പുതുവർഷം

ഹൃദയത്തിനൊരു ഹിമകണം 14

    ജോൺ ഹൊവാർഡ് ഗ്രിഫിൻ എന്നൊരു അമേരിക്കക്കാരൻ ഉണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാർ നേരിട്ട വർണവിവേചനം പഠിക്കാൻ വെള്ളക്കാരനായ അദ്ദേഹം ചെയ്‌ത പ്രവർത്തി വർണനാതീതമാണ്.

തൊലി കറുപ്പിച്ച് ഒരു ‘ആഫ്രിക്കൻ അമേരിക്ക’നെ പോലെയായിയി മാറി. താൻ പബ്ളിക് സ്‌പേസുകളിൽ വച്ചു നേരിട്ട അപമാനങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്‌തകമെഴുതി. അതാണ് ‘ബ്ലാക്ക് ലൈക്ക് മീ’. അത് സിനിമയുമായി. മരണശേഷം പോലും അദ്ദേഹം അപമാനം നേരിട്ടു. തൊലി കറുപ്പിക്കാനുള്ള മരുന്ന് കഴിച്ച് സ്കിൻ കാൻസർ വന്നാണ് അദ്ദേഹം 60 വയസ്സിൽ മരിച്ചതെന്ന് അപവാദങ്ങൾ ഇറങ്ങി.

നിറത്തെക്കുറിച്ച് മാത്രമല്ല, നമുക്കുള്ള എല്ലാ മുൻവിധികളെക്കുറിച്ചും ഓർക്കണം. അവ തിരുത്തുകയും വേണം. പുതുവർഷത്തിൽ അതാവട്ടെ നമ്മൾ എടുക്കുന്ന നല്ല തീരുമാനങ്ങളിൽ ഒന്ന്.

അവതാരക: ഗായത്രി വിമൽ

ഹൃദയത്തിനൊരു ഹിമകണം 15

      എവിടെയോ കളഞ്ഞു പോയ കൗമാരത്തെക്കുറിച്ച് കവി പാടുന്നുണ്ട്. എന്തിനെയും വീണ്ടെടുക്കാമെന്നതാണ് പുതിയ കാലത്തെ പാട്ട്. അജ്ഞത കൊണ്ട് ആല വിട്ടു പോയ ആടിനെയും, അശ്രദ്ധ കൊണ്ട് കളഞ്ഞു പോയ നാണയത്തെയും, അഹന്ത കൊണ്ട് ഇറങ്ങിപ്പോയ മകനെയും, അപരിചിതയായ നമ്മുടെ അപരയെപ്പോലും നമുക്ക് വീണ്ടെടുക്കാം.
നഷ്ടപ്പെടുത്തലിൽ അല്ല, സൃഷ്ടിക്കുന്നതിൽ വിശ്വസിക്കുക. നവ വത്സരാശംസകൾ!

അവതാരക: വിദ്യ സ്പ്രിങ്ങ് ട്യൂൺസ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: