KeralaNEWS

വഴിമാറിയിട്ടും ഗവര്‍ണറെ വിടാതെ എസ്‌എഫ്‌ഐ

തിരുവനന്തപുരം: ഗവര്‍ണറും എസ്‌എഫ്‌ഐയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പതിവ് സഞ്ചാര പാത മാറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

രാജ്ഭവനില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്നു അദ്ദേഹം.സാധാരണ പാളയം വഴിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്താറ്. എന്നാല്‍ വഴിയില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാഹന വ്യൂഹം കുറവൻകോണം വഴി തിരിച്ചുവിടുകയായിരുന്നു.

Signature-ad

പോലിസ് പ്രതിഷേധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും. കണ്ണാശുപത്രിക്ക് മുൻപില്‍ എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്‌എ‌ഐയുടെ 53 ആം സ്ഥാപക ദിനത്തില്‍ ‘ഫിയര്‍ലെസ് 53’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാരെത്തിയത്.

വരും ദിവസങ്ങളില്‍ വിമാനത്താവളം മുതല്‍ രാജ്ഭവൻ വരെ  മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എസ്എഫ്ഐ പറഞ്ഞു.

Back to top button
error: