കോഴിക്കോട്: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങളുടെ ശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ശിക്ഷ വിധിച്ച നാൾ മുതല്‍ തന്നെ അവര്‍ക്ക് നിയമപരമായും, നയതന്ത്രപരമായും എല്ലാ സുരക്ഷയും പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നുവെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
അതിന്റെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്ന നിര്‍ണ്ണായകമായ വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണത്തിന് കീഴില്‍ ഭാരതത്തിന് അകത്തും, പുറത്തും എല്ലാ പൗരന്മാരും ഒരുപോലെ സുരക്ഷിതരാണ്. ഇതോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും , ഇന്ത്യയുടെ പേര് കേട്ട അതിപ്രഗത്ഭ വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി വന്നു ചേര്‍ന്നിരിക്കുകയാണെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.