കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നു.കാസര്‍കോട്-തിരുവനന് തപുരം-കാസര്‍കോട് വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതല്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുക.
അതേസമയം ഇതിന്റെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസര്‍കോടുനിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ മതി.
മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയില്‍ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളില്‍ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈൻ സൗകര്യവും മംഗളൂരുവിലുണ്ട്.