കോയമ്ബത്തൂരില്‍ നിന്നു ബെംഗളുരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കോയമ്ബത്തൂര്‍- ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾക്കും ഏറെ പ്രയോജനപ്പെടും.
കോയമ്ബത്തൂര്‍- ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് (20642)
(20642) രാവിലെ 5.00 മണിക്ക് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്കൂര്‍ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം 11.30ന് ബാംഗ്ലൂരില്‍ എത്തും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടായിരിക്കും.
എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നീ കോച്ചുകളാണ് ട്രെയിനിലുള്ള്. കോയമ്ബത്തൂര്‍- ബാംഗ്ലൂര്‍ യാത്രയില്‍ എസി ചെയര്‍കാറിന് 1025 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 1930 രൂപയുമാണ് നിരക്ക്.
ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്(20641)
ബാംഗ്ലൂരില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.40 മണിക്ക് ആരംഭിക്കുന്ന ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ സര്‍വീസ് രാത്രി 8.00 മണിക്ക് കോയമ്ബത്തൂരില്‍ എത്തും.6 മണിക്കൂര്‍ 20 മിനിറ്റാണ് യാത്രാ സമയം.
ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍ യാത്രയില്‍ എസി ചെയര്‍കാറിന് 1400 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2355 രൂപയുമാണ് നിരക്ക്.
അതേസമയം പുതുവര്‍ഷത്തോടെ കേരളത്തിലേക്കു കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ എത്തുമെന്ന് റിപ്പോർട്ട്. ഇതേത്തുടർന്ന് വൈദ്യുതി ലൈനിലെ ന്യൂട്രല്‍ സംവിധാനം പരിഷ്കരിക്കാൻ നടപടി തുടങ്ങി.
ഇതിനായി പാലക്കാട് ഡിവിഷൻ 53.12 കോടി രൂപയുടെ പദ്ധതിക്കായി ടെൻഡര്‍ വിളിച്ചുകഴിഞ്ഞു.കോയമ്പത്തൂർ – ബാംഗ്ലൂർ വന്ദേ ഭാരത് പാലക്കാടിന് നീട്ടുന്ന കാര്യവും റയിൽവേയുടെ സജീവ പരിഗണനയിലാണ്.