LocalNEWS

സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ യാത്രകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാൻ കോട്ടയത്ത് “സഹയാത്രിക”

കോട്ടയം: ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി” സഹയാത്രിക” യുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് സഹയാത്രിക പദ്ധതിയുടെ ലോഗോ സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിക്കുകയും ചെയ്തു.

കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡ്, നാഗമ്പടം സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും പദ്ധതിയില്‍ ഉള്‍പ്പെട്ട 32 ഓട്ടോഡ്രൈവർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഐ.എ.എസ് നിർവഹിച്ചു.

Signature-ad

സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ യാത്രകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വർഗീസ് ടി.എം, വനിതാ ഉപദേശകസമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: