കൊല്ലം: പഠിക്കാനുള്ള മടി കാരണം വിദ്യാര്‍ഥിയുടെ തട്ടിക്കൊണ്ടു പോകല്‍ നാടകം. തന്നെ ഒരു സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നറിയിച്ച് ചവറയില്‍ വിദ്യാര്‍ഥി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി.
വെള്ളിയാഴ്ച ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിക്ക് തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥി വീട്ടുകാരോട് പറഞ്ഞു.ഉടന്‍ പൊലീസിലറിയിച്ചു . കാവിനു സമീപത്തു നിന്നും രണ്ടു പേര്‍ നടന്നുവരുന്നതിന് പിന്നാലെ ഒരു കാര്‍ വന്നെന്നും അത് കണ്ട് താന്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് വിദ്യാര്‍ഥി പറഞ്ഞത്.
സംഭവം നടന്നു എന്നു പറയുന്ന കാവിന് സമീപത്ത് പുറത്തു നിന്നും ആളുകള്‍ വരാറുണ്ട്. അങ്ങനെ ആരെങ്കിലും വന്നപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടു പോകാന്‍ വരുന്നെന്ന് തോന്നിയതാകാമെന്നായിരുന്നു പൊലീസിന്റെ നി?ഗമനം.
എന്നാല്‍ പിന്നീടാണ് കഥയിലെ ട്വിസ്റ്റ് പുറത്തു വരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ട്യൂഷന് പോകാനുള്ള മടി കാരണമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.