KeralaNEWS

അയ്യനെ കാണാൻ തീർത്ഥാടകർക്ക് ധൈര്യമായി കടന്നുവരാം;പുല്ലുമേട്ടിലും അഴുതയിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്

ശബരിമല: പുല്ലുമേട്ടിലും അഴുതയിലും ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്.
പുല്ലുമേട്ടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയന്റുകളില്‍ അയ്യപ്പഭക്തര്‍ക്ക് ക്ഷീണം മാറ്റാനുള്ള ഇരിപ്പുകേന്ദ്രവും കുടിവെള്ള സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

35 വനം വകുപ്പ് ജീവനക്കാരും ട്രെയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 30 പേരടങ്ങുന്ന എലിഫന്റ് സ്‌ക്വാഡും സുരക്ഷക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അഴുതക്കടവ് വഴി വനം വകുപ്പിന്‍റെ 45 ജിവനക്കാരും ട്രെയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 45 പേരടങ്ങുന്ന എലിഫന്‍റ് സ്‌ക്വാഡും സജ്ജമാണ്.

Signature-ad

വന്യമൃഗ ശല്യഞ്ഞെ തുടര്‍ന്ന് സോളാര്‍ ഫെന്‍സിങ് ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കി രാത്രി നീരീക്ഷണവും നടക്കുന്നുണ്ട്. ഇതുവഴി പോകുന്നവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പുവരുത്തും. ഭക്തരെ കടത്തിവിടുന്നതിന് മുമ്ബ് കാനന പാത വനം വകുപ്പ് പരിശോധിച്ച്‌ ഉറപ്പ് വരുത്തും.

Back to top button
error: