CrimeNEWS

അന്ന് വീട്ടിലെത്തിയ പോലീസിന് നേരേ മൂന്ന് റൗണ്ട് വെടിയുതിർത്ത് അച്ഛൻ മകനെ രക്ഷിച്ചു, പക്ഷേ ഒടുവിൽ കുടുങ്ങി; വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍. റോഷനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ നവംബർ 3ന് അച്ഛൻ ഡോ. ബാബു തോമസ് വെടിയുതിർത്തിരുന്നു. അന്ന് രക്ഷപ്പെട്ട റോഷനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

റോഷനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നവംബര്‍ മൂന്നിന് കണ്ണൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തത്.

Signature-ad

ബാബു തോമസിന്‍റെ തോക്കിന് ലൈസൻസില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിവോൾവർ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും എസ് ഐ വിശദീകരിച്ചു. പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പക്ഷെ റോഷനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസമായി എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു റോഷന്‍.

Back to top button
error: