KeralaNEWS

ശബരിമല ഡ്യൂട്ടിക്കായി പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ ഓഫീസിലേക്ക് പുറപ്പെട്ട സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടപ്പുറം കുളങ്ങര വീട്ടില്‍ പ്രകാശന്‍ (52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടില്‍നിന്നും സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസിലേക്ക് വരുന്നതിനിടെയിലാണ് സംഭവം. പ്രകാശന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തോട്ടര), മക്കള്‍: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

അതേസമയം, ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്.
കീഴ്ശാന്തി നാരായണന്‍ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Signature-ad

തുടര്‍ന്ന് ശുദ്ധി കലശത്തിനുശേഷം 20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.

 

 

 

Back to top button
error: