KeralaNEWS

അച്ഛൻ മരിച്ചിട്ടും പോകാത്ത മകള്‍ പെറ്റമ്മയെ വീട്ടില്‍ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റര്‍ ബ്രെയിൻ പദ്മകുമാറിന്റെ ഭാര്യ അനിതയെന്ന് പോലീസ് 

കൊല്ലം: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ അനിതാ കുമാരിയെന്ന പത്മകുമാറിന്റെ ഭാര്യ. എല്ലാം പത്മകുമാറിന്റെ ഭാര്യയുടെ പ്ലാനിങാണെന്നാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു

കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി . ഇപ്പോള്‍ അനിതകുമാരിയുടെ കുടുംബവീട്ടില്‍ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്.പത്മകുമാറിനെ പ്രണയത്തില്‍ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടില്‍ അനിതകുമാരി പോയിട്ടില്ല.

അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാര്‍ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാവുകയും ചെയ്തു.

മൂന്നര വര്‍ഷം മുമ്ബ് പത്മകുമാറിന് വേണ്ടി ബാങ്കില്‍ നിന്ന് ലോണെടുക്കുവാൻ ആയി അനിതകുമാരി തന്ത്രത്തില്‍ പിതാവിന്റെ കൈയില്‍നിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വര്‍ഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എടുത്ത് നല്‍കാത്തതിനെ തുടര്‍ന്ന് ്മാതാപിതാക്കള്‍ അനിതകുമാരിയുമായി സ്ഥിരം വഴക്കായിരുന്നു. അതിനുശേഷം പിന്നീട് അനിതകുമാരി കുടുംബവീട്ടിലേക്ക് പോകാതെയായി.

അതിന് ശേഷമാണ് അജിതകുമാരിയുടെ അച്ഛൻ മരിച്ചത്. എന്നാല്‍ അച്ഛൻ മരിച്ചിട്ട് പോലും ഈ വീട്ടിലേക്ക് അനിതകുമാരിയും മകളും ഭര്‍ത്താവും ഒന്നും വന്നില്ല. പിതാവിന്റെ മരണശേഷം ആരുമില്ലാതെ വന്നതോടുകൂടി വാര്‍ഡ് മെമ്ബര്‍ ആയ ജലജ കുമാരി ഈ അമ്മയും കൂട്ടി ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അവിടെ വച്ച്‌ പത്മകുമാര്‍ ഈ അമ്മയെ ഉപദ്രവിക്കുകയും വളര്‍ത്ത് നായയെ അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി അവരെ അവിടെ നിന്നും ഇറക്കി വിടുകയും ചെയ്തു.

അനിതകുമാരിയും , അനുപമയും ചേര്‍ന്ന് ഈ അമ്മയെ ഒരുപാട് ആക്ഷേപങ്ങള്‍ പറയുകയും അപമാനിക്കുകയും ചെയ്തു. അതിനുശേഷം അമ്മയുമായി കാണുകയോവിളി ക്കുകയാ ചെയ്തിട്ടില്ല.

അന്യായതടങ്കലില്‍ പാര്‍പ്പിച്ച്‌ മോചനദ്രവ്യം കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഗൂഢാലോചനയാണ് ഓയൂര്‍ ഓട്ടുമലയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് റിമാൻഡ് റിേപ്പാര്‍ട്ട് പറയുന്നു. പ്രതികളായ പത്മകുമാര്‍ (51), ഭാര്യ അനിതകുമാരി (39), മകള്‍ അനുപമ (21) എന്നിവരെ 14 ദിവസത്തേക്കാണ് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി (രണ്ട്) മജിസ്‌ട്രേറ്റ് എസ്.സൂരജ് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മറ്റു രണ്ടുപേരെ അട്ടക്കുളങ്ങര വനിതാ സബ് ജയിലിലേക്കും അയച്ചു.

കേസില്‍ രണ്ടാം പ്രതി അനിതകുമാരിയാണ് പെണ്‍കുട്ടിയെ കാറിന്റെ പിൻവാതില്‍ തുറന്ന് ബലംപ്രയോഗിച്ച്‌ വലിച്ചുകയറ്റിയത്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുകടന്നതും അനിതകുമാരിയാണ്. ഇവര്‍ താമസിച്ചിരുന്ന ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജ് വീട്ടിലായിരുന്നു ഗൂഢാലോചന. കുട്ടിയും സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞു. ഇവരില്‍നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. രക്ഷപ്പെടാൻ ഉപയോഗിച്ച കെ.എല്‍.-02 എ.ഇസഡ്. 7337-ാം നമ്ബര്‍ കാര്‍, തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കെ.എല്‍.-01 ബി.ടി. 5786-ാം നമ്ബര്‍ കാര്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

Back to top button
error: