KeralaNEWS

നഞ്ചൻഗോഡ് – നിലമ്പൂർ; പുതിയ നിര്‍ദേശവുമായി കബനി തീര റെയില്‍വേ കര്‍മ സമിതി

വയനാട്: പാരിസ്ഥിതിക അനുമതിയുടെയും സാങ്കേതിക തടസങ്ങളുടെയും പേരില്‍ നഞ്ചൻഗോഡ്-നിലമ്പൂർ, തലശേരി-മൈസൂരു റെയില്‍ പദ്ധതികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി കബനി തീര റെയില്‍വേ കര്‍മ സമിതി.

നഞ്ചൻഗോഡ്-എൻബേഗൂര്‍-ജക്കള്ളി-കൊളവള്ളി-പുല്‍പ്പള്ളി-ബത്തേരി-നിലമ്പൂർ ലൈൻ ആണ് സമിതി നിര്‍ദേശിക്കുന്നത്.കേവലം നാല് കിലോമീറ്റര്‍ മാത്രം വനത്തിലൂടെ കടന്നുപോകുന്ന ഈ ലൈനിന്‍റെ സാധ്യത പരിശോധിക്കണമെന്ന് കര്‍മസമിതി ചെയര്‍മാൻ ഇ.എ. ശങ്കരൻ, വി.ടി. തോമസ്, എം.എം. വര്‍ഗീസ്, ഷിനോ, ജയിംസ് മാപ്പനാത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍   ആവശ്യപ്പെട്ടു.

Signature-ad

ബത്തേരിയില്‍നിന്നു മാനന്തവാടി വഴി തലശേരിക്ക് പാത ദീര്‍ഘിപ്പിക്കാനാകും. പദ്ധതി നിര്‍ദേശം കേന്ദ്ര, കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് രാഹുല്‍ഗാന്ധി എംപി ഉറപ്പുനല്‍കിയതായും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: