KeralaNEWS

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍;ചാനലിനെതിരെ  മാനനഷ്ടക്കേസിനൊരുങ്ങി വീട്ടമ്മ

കല്ലമ്ബലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്ന പരാതിയുമായി വീട്ടമ്മ.

ഞെക്കാട് ജിതേന്ദു നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ.ഷബ്‌നയ്ക്കാണ് ദുരനുഭവം. ഇതു സംബന്ധിച്ച്‌ മാനനഷ്‌ടത്തിന് കേസ് കൊടുക്കാൻ ഒരുങ്ങുന്നതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ 28 ന് വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ പൊലീസ് പരക്കം പായുന്നതിനിടയില്‍ ഷബ്‌നയുടെ വീട്ടിലും എത്തിയിരുന്നു. പൊലീസ് എത്തുമ്ബോള്‍ ഷബ്ന വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് കുറച്ച്‌ നേരം കാത്തു നിന്നതിന് ശേഷം മടങ്ങി. വീട്ടമ്മ വരുമ്ബോള്‍ സ്റ്റേഷനുമായി ബന്ധപ്പെടാനും വീട്ടുടമയെ അറിയിച്ചു. എന്നാല്‍ ഇത് വാര്‍ത്തയാക്കിയ സ്വകാര്യ ചാനല്‍ തന്നെ അപമാനിച്ചു എന്നാണ് പരാതി.

ഷബ്‌നയെ പൊലീസ് തിരയുന്നതായും ഒളിവിലാണെന്ന് സംശയിക്കുന്നതായും ഇവര്‍ പ്രതികളില്‍ ഒരാളാണെന്ന സൂചന ഉണ്ടെന്നുമുള്ള വാര്‍ത്തകളാണ് ചാനലില്‍ വന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

Back to top button
error: