CrimeNEWS

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്താന്‍! സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം, കേസ്

കാസര്‍കോട്: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസ്. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിനെ (48) ആണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസ്സിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയത്. മഞ്ചേശ്വരത്തെ ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. ഇയാളെ പൊലീസ് വിളിച്ച് വരുത്തി ഫോണ്‍ പിടിച്ചെടുത്തശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. ഐടി നിയമം, കലാപ ആഹ്വാനം, ഇന്ത്യന്‍ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്.

 

 

 

Back to top button
error: