CrimeNEWS

കറുകച്ചാലിലെ ബാറിന് മുൻവശത്തുനിന്ന് കാറിൽ ഇവർ ലിഫ്റ്റ് ചോദിച്ചു കയറി മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽഫോണും കവർന്നു; രണ്ടുപേർ അറസ്റ്റിൽ

കറുകച്ചാൽ: മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുംങ്കൽ വീട്ടിൽ നിതിൻ കുര്യൻ (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം വീട്ടിൽ അനിൽ.കെ.ഉതുപ്പ് (53) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെ കാറിനുള്ളിൽ വച്ച് ഭീഷണിപ്പെടുത്തി ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും മോതിരവും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.

ഈ മാസം പതിനഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ കൂടി കറുകച്ചാൽ പ്രവർത്തിക്കുന്ന ബാറിന് മുൻവശം വച്ച് മധ്യവയസ്കന്റെ കാറിൽ ഇവർ ലിഫ്റ്റ് ചോദിച്ചു കയറുകയും, തുടർന്ന് യാത്രാ മധ്യേ മധ്യവയസ്കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മധ്യവയസ്കന്റെ കൈവശം ഉണ്ടായിരുന്ന മോതിരവും, മൊബൈൽ ഫോണും കവർന്നെടുത്ത് മധ്യവയസ്കനെ കാറിനുള്ളിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. നിതിൻ കുര്യൻ പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശോഭ്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ അൻവർ കരീം, പ്രദീപ്, അരുൺ, നിയാസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: