NEWSSports

താലിബാനല്ല, ഇന്ത്യയാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ കൈപിടിച്ചുയർത്തിയത്

താലിബാന്റെ ഭീഷണി ഉള്ളതുകൊണ്ട് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ പ്രാക്ടീസ് ഒക്കെ ഷാർജയിൽ ആയിരുന്നു.
ഇന്ത്യ അവരെ നമ്മുടെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നിട്ട് ഉത്തർ പ്രദേശിലെ ലക്കനൗ ഹോം ഗ്രൗണ്ട് ആക്കി അനുവദിച്ചു കൊടുത്തു.
ആവശ്യം വേണ്ട സഹായങ്ങൾ ഒക്കെയും പ്രത്യേക പരിഗണന നൽകി സാക്ഷാത്കരിച്ചു ….. ജോനാഥാൻ ട്രോറ്റിനൊപ്പം മുൻ ഇന്ത്യൻ താരം അജയ് ജഡേജ ടീം മെൻറ്ററും ആയി. …
ഇതോടെ കളിയുടെ സർവ തലത്തിലും ഉള്ള അവരുടെ നിലവാരം വർധിച്ചു. …. താരങ്ങൾ ഒക്കെയും ശ്രദ്ധിക്കപ്പെട്ടു …..
ലോക കപ്പിൽ മേൽ റാങ്കിങ്കിൽ നിൽക്കുന്ന മറ്റേതു ടീമിനേക്കാളും മികച്ച പ്രകടനം തന്നെ അവർ കാഴ്ചവെക്കുകയും ചെയ്തു.
ആറാമതായി ഫിനിഷ് ചെയ്ത അവർ അടുത്ത ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും നേടി …
ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വല്ല്യ ഭീകരതയിൽ നിന്നും കഷ്ടതയിലും ദുരിതത്തിലും നിന്നും വന്ന അഫ്ഗാനികൾക്ക് നിരാലംബരുടെ വേദന എന്താണെന്ന് നന്നായി മനസ്സിലാകും.അതുകൊണ്ട് തന്നെ ദീപാവലി ദിവസം വെളുപ്പിനെ 3 മണിക്ക് എഴുന്നേറ്റു ,അഹമ്മദാബാദിലെ തെരുവിൽ കഴിയുന്ന ആളുകൾക്ക് തന്നാൽ കഴിയുന്ന ഒരു സഹായം നൽകാൻ ഇറങ്ങിയ ഗുർബാസിന്റെ മനസ്സിനെ എല്ലാവർക്കും പെട്ടന്ന് തന്നെ വായിച്ചെടുക്കാൻ കഴിയും. ..
അയാൾ നൽകിയ 500 രൂപ ഇത്തവണത്തെ അവരുടെ ദിവാലി ദിവസം അതി മനോഹരമാക്കി തീർത്തിരിക്കാം എന്ന് പ്രത്യേകം പറയണ്ടല്ലോ….
വെറും 21 വയസ്സേ ഉള്ളു ഗുർബാസിന്…. !!
ഉറങ്ങിക്കിടക്കുന്ന ആളുകളുടെ തലയിണക്കടിയിൽ അവർ അറിയാതെ പൈസ വെച്ചിട്ട് പതുക്കെ നടന്നു നീങ്ങിയപ്പോൾ ആ കൊച്ചു പയ്യൻ ദീപാവലി സമ്മാനം  നിറച്ചത് കോടിക്കണക്കിനു ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ ആണ് !!!!
കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ അഫ്ഗാൻ ടീമിന് കഴിയട്ടെ…

Back to top button
error: